കതിരൂര്‍: ചാലവയല്‍ എന്ന തണ്ണീര്‍ത്തടം നികത്തി വികസനത്തിന്റെ പേര് പറഞ്ഞ് ആയിരക്കണക്കിനാളുകളുടെ കുടിനീരില്ലാതാക്കുന്ന സര്‍ക്കാറിന്റെയും കെഎസ്ഇബിയുടെയും നീക്കം ഒരിക്കലും അനുവദിക്കാനാവില്ലെന്ന് ബിജെപി കതിരൂര്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സബ്‌സറ്റേഷന്‍ നിര്‍മ്മാണത്തിനെതിരെ സ്ഥലഉടമകളെയും സമീപവാസികളേയും ബോധവത്ക്കരണം നടത്തും. പരിസ്ഥിതിക്ക് ദോഷമില്ലാത്ത മറ്റൊരിടം കണ്ടെത്തി സബ്‌സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.സത്യലാല്‍ അധ്യക്ഷത വഹിച്ചു. ജയകുമാര്‍, സോജേഷ് എന്നിവര്‍ സംസാരിച്ചു.
















