പിലാത്തറ: മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് മാസത്തില്‍ നടക്കുന്ന കലശോത്സവത്തിന് പന്തലൊരുക്കാന്‍ ഓലമടയല്‍ യജ്ഞം തുടങ്ങി. മാതൃസമിതി പ്രസിഡന്റ് വടക്കിനിയില്‍ ലക്ഷമി അമ്മ തുടക്കംകുറിച്ചു. തേജ് രാജ് മല്ലര്‍, എം.പി.ജനാര്‍ദ്ദനന്‍, പി.കെ.പദ്മനാഭന്‍, വി.സുകാരനാചാരി, ബാലന്‍ നമ്പ്യാര്‍, എം.പി.രാമകൃഷ്ണന്‍, കെ.ദിനേശന്‍, പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. തെങ്ങുകള്‍ തിങ്ങിയ നാടായ കാനായി, മണിയറ ഗ്രാമങ്ങളില്‍ നിന്നും ഓലമടലുകള്‍ ശേഖരിച്ച് മാതൃസമിതി അംഗങ്ങളുടെ കൂട്ടായ്‌മയിലാണ് ഓലപ്പന്തല്‍ ഉണ്ടാക്കുന്നത്.
















