കണ്ണൂര്‍: ഓര്‍മ്മകള്‍ വിധി കവര്‍ന്നെടുത്ത മറവിരോഗികള്‍ക്കും പരിചരിക്കാന്‍ ആളില്ലാത്ത അല്‍ഷമേഴ്‌സ് രോഗികള്‍ക്കും പടന്നപ്പാലം തണല്‍വീട്ടില്‍ ഒരുക്കുന്ന സൗജന്യ ഡിമെന്‍ഷ്യാ ഡേ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വ്വഹിക്കും. അല്‍ഷിമേഴ്‌സ് രോഗികള്‍ വീട്ടിലുണ്ടാകുമ്പോള്‍ രോഗികള്‍ക്കും വീട്ടുകാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് തണല്‍വീട്ടില്‍ ഒരു സൗജന്യ ഡിമെന്‍ഷ്യ ഡേ കെയര്‍ ഒരുക്കിയിരിക്കുന്നത്. ഇവരെ പരിചരിക്കാന്‍ ക്വാളിഫൈഡ് സോഷ്യല്‍ വര്‍ക്കര്‍മാരെയും അവശ്യഘട്ടങ്ങളില്‍ ഡോക്ടര്‍മാരെയും ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9539624493.
















