കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ ശ്രീശങ്കരവിദ്യാനികേതന് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ 28 ന് കാലത്ത് 10 മണി മുതല്‍ ഗിതാലാപനമത്സരം സംഘടിപ്പിക്കുന്നു. കെജി, എല്‍പി, യുപി, എച്ച് എന്നീ നാല് തലങ്ങളിലാണ് മത്സരം. ഓരോ തലത്തിലും വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 3000 രൂപയും രണ്ടാം സമ്മാനമായി 2000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയും വീതം നല്‍കും. മത്സരത്തിന് ഭഗവത് ഗീതയിലെ ഭക്തിയോഗം എന്ന പന്ത്രണ്ടാം അധ്യായത്തിലുള്ള അഞ്ച് ശ്ലോകങ്ങള്‍(കെജി തലം), പത്ത് ശ്ലോകങ്ങള്‍ എല്‍പി തലം), 15 ശ്ലോകം(യുപി തലം), 20 ശ്ലോകങ്ങള്‍(ഹൈസ്കൂള്‍ തലം) എന്നിങ്ങനെ ചൊല്ലേണ്ടതാണ്. മത്സരാര്‍ത്ഥികള്‍ ്ൈിലാ1െ@ഴാമശഹ.രീാ എന്ന ഇമെയില്‍ ഐഡിയിലോ ശ്രീശങ്കരവിദ്യാനികേതന് സ്കൂള്‍, കുറ്റിയാട്ടൂര്‍ പിഒ-670602 എന്ന വിലാസത്തിലോ ജനുവരി 10നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9947645280
പ്രതികരിക്കാൻ ഇവിടെ എഴുതുക: