വദോദര: ഭാരതവുമായുള്ള ബന്ധം മെച്ചപ്പെട്ടുത്താന്‍ പാക്കിസ്ഥാന്‍, കസ്റ്റഡിയിലുള്ള 218 മല്‍സ്യപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കറാച്ചി ജയിലില്‍ നിന്ന് മോചിപ്പിച്ചു. മോചിപ്പിക്കുന്നവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാള്‍ മോചനത്തിന് അല്പ്പം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു.
ഗുജറാത്ത് സ്വദേശി ജീവ ഭഗവാന്‍(37) ആണ് മരിച്ചത്.മൊത്തം 219 പേരെയാണ് പട്ടികയിലുള്‍പ്പെടുത്തിയിരുന്നത്.218പേരെയും ഇന്നലെ വിട്ടയച്ചു. ഗുജറാത്ത് സോമനാഥ് ജില്ലയിലെ ഊന സ്വദേശിയാണ് ഭഗവാന്‍.കറാച്ചി മലീര്‍ ജയിലില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്.
















