അമ്പലപ്പുഴ: ഫയര്‍ഫോഴ്‌സ് നോക്കുകുത്തിയായി.കലോത്സവ വേദിയില്‍ പൊടിശല്യം രൂക്ഷം .കൊടുംചൂടില്‍ വരണ്ട് ഉണങ്ങിയ വേദിയുടെ പരിസരത്ത് നിന്നുമാണ് പൊടിശല്യം രൂക്ഷമായത്. എന്നാല്‍ കലോത്സവ വേദിക്കു മുന്‍പില്‍ എന്തിനും തയറായില്‍ നില്‍ക്കുന്ന ഫയര്‍ഫോഴ്‌സുകാര്‍ ഇവിടെ വെള്ളം തളിച്ച് പൊടിശല്യം കുറയ്‌ക്കുവാന്‍ തയാറായിട്ടില്ല. അമ്പലപ്പുഴയില്‍ ജില്ലാ കലോത്സവം ഇതിനു മുന്‍പ് നടന്നപ്പോള്‍ ഇത്തരത്തില്‍ ഫയര്‍ഫോഴ്‌സു കാര്‍ ചൂടു കുറയ്‌ക്കുവാനും , പൊടിശല്ല്യത്തിനും എതിരായി ഇത്തരത്തില്‍ ചെയ്തിരുന്നു.
















