അമ്പലപ്പുഴ: കലോത്സവ വേദികള്‍ സെല്‍ഫി മയം. മത്സരാര്‍ത്ഥികളും, കാണികളും, സംഘാടകരും എന്തിന് സുരക്ഷയ്‌ക്കായി എത്തിയ വളണ്ടിയര്‍മാര്‍ വരെ സെല്‍ഫി ലഹരിയില്‍. ഒരോ മത്സരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മത്സരത്തിന് അണിഞ്ഞ വേഷത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടുകാര്‍ക്കും ഒപ്പം വേദിക്ക് മുന്നിലും സമീപം നിന്നും സെല്‍ഫി എടുക്കുവാന്‍ തിരക്കാണ്. മക്കള്‍ എടുക്കുന്ന സെല്‍ഫി രക്ഷകര്‍ത്താക്കളില്‍ പലരും നവമാദ്ധ്യമങ്ങളില്‍ അപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതും കണാം. മത്സരശേഷം റിസല്‍ട്ട് എന്തായാലും ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത മക്കളുടെ ചിത്രത്തിന് എത്ര ലൈക്ക് കിട്ടി എന്ന് അറിയാന്‍ ഉളള ആകാംഷയില്‍ ഫോണില്‍ നോക്കി ഇരിക്കുന്ന രക്ഷകര്‍ത്താക്കളെയും മത്സരവേദിയില്‍ കാണാം.
















