ആലപ്പുഴ: വിദ്യാര്‍ത്ഥിയെ കഞ്ചാവ് സംഘം തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. കോളേജില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് കഞ്ചാവ് സംഘത്തില്‍പ്പെട്ടയാള്‍ അക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടടുത്ത് ആലപ്പുഴ നോര്‍ത്ത് പോലിസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.
പഠനം കഴിഞ്ഞ് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കഞ്ചാവ് സംഘത്തിലെ അക്രമി ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് കഞ്ചാവ് സംഘം വിലസുന്നതിന്നാല് സൈ്വരജീവിതം ഇല്ലാതായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന സിനിമാനിര്‍മ്മാതാവ് ഹസീബ് ഹനീഫിന്റെ മകന് സാഗറി(18)നെയാണ് കഞ്ചാവ് സംഘം തടഞ്ഞ് നിര്‍ത്തി പണം ആവശ്യപ്പെടുകയും മര്‍ദിക്കുകയും ചെയ്തത്.
തലയ്ക്ക് പരിക്കേറ്റ വിദ്യര്‍ത്ഥിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് വിദ്യാര്‍ത്ഥിയുടെ കുടുംബം ആലപ്പുഴ നോര്‍ത്ത് പോലിസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: