ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
സദര്‍ സിറ്റിയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. രാവിലെ ജോലിക്കായി പോകുന്നതിന് കാത്തുനിന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. പ്രദേശത്ത് സൈന്യം തമ്പടിച്ചിട്ടുണ്ട്.
















