ജനീവ: അന്റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായിട്ടാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും ശ്രമിക്കുകയെന്നും സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ ഒഴിവാക്കുക, സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതിനായിരിക്കും തന്റെ മുഖ്യ ഊന്നലെന്നു ഗുട്ടെറസ് വ്യക്തമാക്കി.
എല്ലാ സര്‍ക്കാരുകളുമായും, പ്രത്യേകിച്ചു വരാന്‍പോകുന്ന യുഎസ് ഭരണകൂടവുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.
















