Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നഗരത്തില്‍ അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 02:50 pm IST
inAlappuzha

ആലപ്പുഴ: പട്ടണത്തെ ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷിക്കാനെന്ന പേരില്‍ നടപ്പിലാക്കാനാകാത്തതും അശാസ്ത്രീയവുമായ പരിഷ്‌കാരങ്ങള്‍ അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്നു. റോഡു വാഹനങ്ങള്‍ക്കും, നടപ്പാത കാല്‍നടക്കാര്‍ക്കും മാത്രം അനുവദിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും. വ്യക്തമായ പഠനത്തിന്റെയും ഗവേഷണത്തിന്റെയും വെളിച്ചത്തില്‍ വിദഗ്ധരായിരിക്കണം പോംവഴികള്‍ നിര്‍ദേശിക്കേണ്ടത്. എന്നാല്‍ ഇവിടെ ചില ഉദ്യോഗസ്ഥരും ഏതാനും ജനപ്രതിനിധികളും ചേര്‍ന്ന് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണ്.

സ്ഥായിയായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനും തടസ്സങ്ങള്‍ നീക്കം ചെയ്യാനും ശ്രമിക്കാതെ ഡ്രൈവര്‍മാര്‍ക്കു മേല്‍ കുതിരകയറാനും പിഴ പിരിക്കാനും മാത്രമേ പട്ടണത്തില്‍ ഇതുവരെ നടത്തിയിട്ടുള്ള ഗതാഗത പരിഷ്‌ക്കാരങ്ങള്‍ ഉതകിയിട്ടുള്ളു. പാലങ്ങളിലേക്കു കയറ്റിയും ജങ്ഷനുകളിലും ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതു വന്‍ തടസ്സത്തിനു കാരണമാകുന്നതിനാല്‍ അത് അനുവദിക്കരുതെന്നു ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. റോഡുകളിലേക്കു ഇറങ്ങി നില്‍ക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിക്കുന്നത്. റോഡിലെയും നടപ്പാതയിലേയും പാലങ്ങളിലേയും ജങ്ഷനുകളിലെയും കൈയേറ്റങ്ങളും ഏച്ചുകെട്ടലുകളും നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.

കാഴ്ചതടസ്സവും നടന്നുപോകുന്നവര്‍ക്കു പരിക്കുണ്ടാക്കുന്നതുമായ ബോര്‍ഡുകളും കൊടിക്കാലുകളും എങ്ങുമുണ്ട്. റോഡില്‍ തുടര്‍ച്ചയായി കുഴികള്‍. കാനകള്‍ക്കു മുകളിലുള്ള സ്ലാബുകളിലെ വിടവുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വേര്‍തിരിക്കാത്തത്, റോഡിലേക്കു കയറ്റിയുള്ള ഓട്ടോറിക്ഷ, കാര്‍ സ്റ്റാന്‍ഡുകള്‍, രാത്രിയില്‍ വെളിച്ചമില്ലാത്തത്… നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ പെരുകുകയാണ്. തടസ്സങ്ങള്‍ മാറ്റുന്നതിനു പകരം അനാവശ്യ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജനങ്ങളെ വലയ്‌ക്കാനും പെറ്റികേസ് എണ്ണം കൂട്ടി പിഴപ്പിരിവ് വര്‍ധിപ്പിക്കാനും ഉള്ള ശ്രമം മാത്രമാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്നത്.

വണ്‍വേ, നോ റൈറ്റ് ടേണ്‍ നിരോധനം മൂലം വാഹനങ്ങള്‍ ചുറ്റിക്കറക്കി പട്ടണത്തിലെ എല്ലാ ജങ്ഷനുകളിലും വാഹനക്കുരുക്കുണ്ടാകുമെന്നും ഇന്ധനനഷ്ടവും പരിസരമലിനീകരവും വര്‍ദ്ധിക്കുമെന്നും ഉദാഹരണ സഹിതം നേരത്തേ പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഒരിക്കലും പരിഗണിച്ചിട്ടില്ല.

റോഡിലെ തടസ്സങ്ങള്‍ നീക്കം ചെയ്യണമെന്നു ഇടയ്‌ക്കിടയക്ക് അധികൃതര്‍ വഴിപാടു പോലെ ഉത്തരവു പുറപ്പെടുവിക്കാറുണ്ടെങ്കിലും ഇതുവരെ അതു നടപ്പിലാക്കി കണ്ടിട്ടില്ല. കുണ്ടും കുഴിയും നിറഞ്ഞു സൂചനാ ബോര്‍ഡുകള്‍ പോലുമില്ലാത്ത റോഡുകളുടെ അരികിലുള്ള മരങ്ങളിലെല്ലാം ‘മോഡല്‍ റോഡ്’ എന്നെഴുതിയ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ആണിയടിച്ചു ഉറപ്പിച്ചു സ്ഥലം വിടുന്നവരാണ് ഇടയ്‌ക്കിടയ്‌ക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് എന്നതാണ് കഷ്ടം. പുതിയ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Kerala

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

Kerala

അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച് നിയമസഭാ കൈയാങ്കളിക്കേസ് നവംബര്‍ മൂന്നിന് വിചാരണയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.