ധാക്ക: ഭരണകക്ഷിയായ അവാമി ലീഗ് എം.പി. മഞ്ജുറുള്‍ ഇസ്ലാമിനെ മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തി. ബംഗ്ലാദേശിലെ ഗായിബന്ധാ ജില്ലയിലാണ് സംഭവം. എം.പിയുടെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിച്ച ശേഷം മോട്ടോര്‍ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചു തവണ മഞ്ജുറുളിനുനേരെ അക്രമിസംഘം വെടിയുതിര്‍ത്തു. റാഗംപൂരിലെ ബിമല്‍ചന്ദ്ര റോയി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഗായിബന്ധ-1 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് മഞ്ജുറുള്‍.
















