കോട്ടയം: എം.സി.റോഡിന്റെ നവീകരണത്തിന്റെ മറവില്‍ ചിങ്ങവനം കവലയ്‌ക്ക് സമീപം നടക്കുന്ന കരിപ്പാടം നിലംനികത്തല്‍ തടയണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
വില്ലേജോഫീസറുടെ സ്റ്റോപ്പ് മെമ്മോയും കാറ്റില്‍ പറത്തിയാണ് രാഷ്‌ട്രീയ സ്വാധീനം മുതലാക്കി ഇവിടെ നിലംനികത്തല്‍ തുടരുന്നത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൗനസമ്മതത്തോടെയാണ് അനധികൃതമായ ഈ നിലംനികത്തല്‍ നടക്കുന്നത്. വലിയ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും സമീപവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന ഈ നിലംനികത്തല്‍ തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അഖില്‍ രവീന്ദ്രന്‍ അറിയിച്ചു.















