കണ്ണൂര്‍: ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന 57 മത് സ്കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജെസ്സി ജോസഫ് പ്രകാശനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി ശശി ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.സി.രാജന്, ജോ.കണ്‍വീനര്‍ കെ.രമേശന്, ഡിപിഐ പിആര്‍ഒ ആര്.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: