മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആഘോഷം കൊഴുപ്പിക്കാനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികള്‍ പിടികൂടി.അറുപതോളം കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്.
മദ്യം കൊണ്ടു പോകുകയായിരുന്ന രണ്ടു പേരെ എക്‌സൈസ് പിടികൂടി.എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരാണ് കാളികാവ് വെന്തോടം പടിയില്‍ വച്ച് പിടിയിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. പുറമെ രണ്ടു ബാഗുകളിലും മദ്യം സൂക്ഷിച്ചിരുന്നു.
















