മലപ്പുറം:പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടെങ്കിലും വലിയ അപകടം ഒഴിവായി.താനൂര്‍ ജീലാനി എന്ന ബോട്ടാണ് കപ്പലിനടിയില്‍പ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന അന്‍പതോളം മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ‘എന്‍ എസ് എസ് വിശാഖപട്ടണം’ എന്ന കപ്പലിനടിയിലാണ് ബോട്ട് കയറിയത്.
അപകടം ശ്രദ്ധയില്‍പ്പെട്ട ‘അല്‍ ബുഹാരി’ എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.അപകടത്തില്‍ പെട്ട ബോട്ടിന് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.
















