കണ്ണൂര്‍: ഉത്തരമലബാറില്‍ ആദ്യമായി നടക്കുന്ന കോടിയര്‍ച്ചനയില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ ചൊവ്വ ശിവക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എത്തിച്ചേര്‍ന്നത് ആയിരങ്ങള്‍. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന് ഉണ്ണിനമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് 26 ദിവസം നീണ്ടുനില്‍ക്കുന്ന കോടിയര്‍ച്ചന നടക്കുന്നത്.
എല്ലാ ദിവസവും രാവിലെ 6 മണിക്ക് ശിവസഹസ്രനാമാര്‍ച്ചന ആരംഭിക്കും. 40 ല്‍ അധികം ബ്രാഹ്മണ ശ്രേഷ്ഠന്മാര് ദിവസവും 10 തവണ ശിവസഹസ്രനാമം ഉരുവിട്ടാണ് 26 ദിവസം കൊണ്ട് ഒരു കോടി അര്‍ച്ചന പൂര്‍ത്തിയാക്കുന്നത്. കോടിയര്ച്ചനയോടനുബന്ധിച്ച് രണ്ടാം യജ്ഞവേദിയില്‍ മഹാമൃത്യുഞ്ജയ ഹോമം, അഷ്ടദ്രവ്യ ഗണപതിഹോമം, ഭഗവതിസേവ, ഉമാമഹേശ്വര പൂജ, ഏകവില്വാര്‍പ്പണം തുടങ്ങി പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്. കൂടാതെ യജ്ഞവേദിയില്‍ പൂജിച്ച അതിശ്രേഷ്ഠമായ സ്വര്‍ണ്ണം, വെളളി ലോക്കറ്റുകള്‍ ആവശ്യമുളള ഭക്തര്‍ക്ക് വിതരണം ചെയ്ത് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: