Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതിയായില്ലേ അട്ടപ്പാടി പാക്കേജ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:34 pm IST
in Vicharam

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അട്ടപ്പാടി പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ടതായി വാര്‍ത്തകണ്ടു. എത്രയോ പാക്കേജുകള്‍ നടപ്പാക്കി സഹസ്രകോടികള്‍ ചൊരിഞ്ഞതാണ് അട്ടപ്പാടിയിലും ഇതര ആദിവാസി മേഖലകളിലും. പക്ഷെ കിംഫലം? അരിവാള്‍ രോഗം, ടി.ബി. ക്യാന്‍സര്‍, ത്വക്‌രോഗം, വിളര്‍ച്ച തുടങ്ങി അവര്‍ക്കില്ലാത്ത രോഗങ്ങളൊന്നുമില്ല. വന്ധ്യത ചില ഊരുകളില്‍ 50 ശതമാനം! എന്നിട്ടും ആദിവാസികളെ വന്ധ്യംകരിക്കാന്‍ ആരോഗ്യവകുപ്പ് ഇപ്പോഴും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എന്നിട്ട് ആരോഗ്യവകുപ്പുതന്നെ വിലപിക്കുന്ന ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന്!

12 പഞ്ചവത്സര പദ്ധതികളിലായി 60 വര്‍ഷംകൊണ്ട് ആദിവാസികള്‍ക്കുവേണ്ടി ചെലവഴിച്ച തുകയ്‌ക്ക് കൈയും കണക്കുമില്ല. എന്നിട്ടും ആ വിഭാഗത്തിന് ദുരിതം തന്നെ. ഇനിയെങ്കിലും ഈ പാക്കേജ് പരിപാടി നിര്‍ത്തരുതോ? വൃഥാ വീണ്ടും കോടികള്‍ പാഴാക്കല്ലേ. വിവിധ വകുപ്പുകളുടെ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തന്നെയുണ്ട്. കൂടാതെ അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എസ്ടി പ്രമോട്ടര്‍മാര്‍ തുടങ്ങി നൂറുകണക്കിന് വേറെയും. ഇനിയും കൂടുതലായി ഒരാള്‍ പോലും വേണ്ട.

വനവാസികളില്‍നിന്ന് തട്ടിയെടുത്ത ഭൂമി തിരിച്ചുനല്‍കുക; അവന്റെ പെണ്ണിനെ അപഹരിക്കാതിരിക്കുക. ആ മണ്ണില്‍ കൃഷി ചെയ്തു ജീവിച്ചാല്‍ അവരുടെ പല പ്രശ്‌നങ്ങളും തീരും. അവരുടെ പോഷകാഹാരം അവര്‍ക്കറിയാം. ആരോഗ്യസംരക്ഷണം ആയുഷ്‌വകുപ്പിനെ ഏല്‍പ്പിക്കുക. ഇത്രയും ചെയ്താല്‍ ആദിവാസികള്‍ രക്ഷപ്പെടും. കൃഷി ഭൂമി നല്‍കാനുള്ള പാക്കേജ് ആദ്യം നടപ്പാക്കുക.

കെ.വി. സുഗതന്‍, എരമല്ലൂര്‍

നോട്ട് നിരോധനം വിജയത്തിലേക്ക്

നോട്ട് നിരോധനം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും, പുത്തന്‍ തലമുറ അതംഗീകരിക്കുന്നു എന്നു കണ്ടറിഞ്ഞ പ്രതിപക്ഷം ഇപ്പോള്‍ അങ്കലാപ്പിലാണ്. അതിനെ പ്രതിരോധിക്കാന്‍ ഭാരതത്തിലെ നല്ലൊരു ഭാഗവും നിരക്ഷരരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ന് വാഹനങ്ങള്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ നല്ലൊരു വിഭാഗം നിരക്ഷരര്‍ ഉണ്ടെന്നുള്ള വസ്തുത മറക്കരുത്.

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് തകര്‍ത്തവരാണ് സിപിഎം. നിരക്ഷരര്‍ അധികവും ഇന്ന് പശ്ചിമബംഗാളിലാണ്, അതിനാരാണ് ഉത്തരവാദി? വലിയ നോട്ടുകള്‍ ബഹിഷ്‌കരിക്കുകയും ചെറുനോട്ടുകള്‍ സാധാരണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന കാലമാണ് ഇനി വരാന്‍ പോകുന്നത്. ഇത് പൂഴ്‌ത്തിവെയ്‌ക്കലിന് തിരിച്ചടിയാകുകയും ചെയ്യും.

വിനയന്‍, കാവനാല്‍, കാണക്കാരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.