2-കോടി രൂപവരെ നീക്കിയിരിപ്പുള്ള വ്യാപാരികളും സ്ഥാപനങ്ങളും പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയാല്‍ ഇളവ് നല്‍കുമെന്ന് കേന്ദ്രം. 5,000 രൂപയില്‍ അധികമുള്ള പഴയ നോട്ടുകള്‍ ഡിസംബര്‍ 30 നകം നിക്ഷേപിക്കുന്നതിന് തടസ്സമില്ല.
2-പേര് തിരുവനന്തപുരം പാറശാലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. കരമന സ്വദേശികളാണ് മരിച്ചത്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
5-ദിവസം നീണ്ടു നിന്ന തൊഴിലാളി സമരത്തിനു ശേഷം ഈഫല്‍ ഗോപുരം വീണ്ടും തുറന്നു. മാനേജ്മെന്റ്ുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 300 ഓളം തൊഴിലാളികള്‍ കഴിഞ്ഞ ആഴ്ച പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.
6-പുതിയ ബസുകള്‍ പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ ഗതാഗത വിഭാഗം നിരത്തിലിറക്കി. ഇന്റര്‍സിറ്റി റൂട്ടിലായിരിക്കും പുതിയ ബസുകള്‍ സേവനം നടത്തുക. 45 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ബസുകളില്‍ അഞ്ച് കാമറകളുണ്ട്.
6-കിലോ സ്വര്‍ണ്ണവും പത്തു കോടിയുടെ പഴയ നോട്ടുകളും ചെന്നൈയില്‍ പിടികൂടി. സ്വര്‍ണ്ണത്തില്‍ അലങ്കാര പണിചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ അര്ജുന് ഹിറാനി എന്ന വ്യവസായിയില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: