12 വയസ്സുകാരനെ ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടതിന് പോലീസ് പിടികൂടി. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്.
13 പേര്‍ ഇന്തോനേഷ്യയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് മരിച്ചു. വ്യോമസേനയുടെ ഹെര്‍ക്യുലീസ് സി 130 വിമാനമാണ് തകര്‍ന്നത്. മൂന്നു പൈലറ്റുമാരും 10 സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
13 സൈനികര്‍ തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയിലെ കയ്‌സേരി പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 13 സൈനികര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിങ്ങിനായി പോയ സൈനികരാണ് കൊല്ലപ്പെട്ടത്.
15 വയസ്സുകാരി ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ചികിത്സയില്‍ കഴിയുന്ന ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയ 15 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
70 ലക്ഷം രൂപ കരുണ മെഡിക്കല്‍ കോളേജില്‍ ഇന്‍കം ടാക്‌സ് റെയ്ഡില്‍ പിടിച്ചെടുത്തു. കരുണ മെഡിക്കല്‍ ട്രസ്റ്റിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 70 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
















