Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഡിജിറ്റല്‍ ഇന്ത്യയും കാഷ്‌ലെസ് ഇന്ത്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 07:48 pm IST
in Vicharam

നിലവില്‍ നൂറും ഇരുനൂറും കോടിയുടെ കള്ളപ്പണംവച്ചിരിക്കുന്നവര്‍ പറ്റാവുന്ന അത്ര കള്ളപ്പണം ഇരട്ടി വിലകൊടുത്ത് 2000 രൂപയുടെ നോട്ടുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. കണക്കില്‍പ്പെടാത്ത പണം ആയതുകൊണ്ട് അത് അക്കൗണ്ടില്‍ വരവുവക്കാന്‍ സാധിക്കാത്തതുകൊണ്ടാണല്ലോ ഈ ഞാണിന്മേല്‍ കളി. വളരെ കഷ്ടപ്പെട്ട് അയാള്‍ അതില്‍ അഞ്ച് കോടി എങ്കിലും പുതിയ 2000 നോട്ടുകളാക്കി മാറ്റി എന്ന് ആശ്വസിക്കുകയായിരിക്കും.

നവംബര്‍ എട്ടിനു മുന്‍പ് 100 കോടിയുടെ അധിപന്‍ ആയിരുന്നയാള്‍ അവസാനം 5 കോടിയോ പത്തുകോടിയൊ ആയി ചുരുങ്ങി കഴിഞ്ഞു. ഇനി ഡിസംബര്‍ 31 നു ബാങ്കുകള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയശേഷം പണം പിന്‍വലിക്കലിലും മറ്റു നിയന്ത്രങ്ങളിലും അയവുവരും. മിക്കവാറും 2000 രൂപയുടെ നോട്ടുകഴിഞ്ഞാല്‍ ഇനി 500 ആയിരിക്കും ഏറ്റവും വലിയ ഡിനോമിനേഷന്‍. 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കപ്പെടാം. ഇനി ഒന്ന് ചിന്തിക്കൂ. അടുത്ത മാര്‍ച്ചിലോ അല്ലെങ്കില്‍ അടുത്ത സപ്തംബറിലോ മറ്റോ പണലഭ്യത ക്രമമായി കഴിഞ്ഞ് ഇപ്പോള്‍ ഇറങ്ങിയ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചാലോ? നൂറു കോടി ഉണ്ടായിരുന്നത് കളഞ്ഞ് കഷ്ടപ്പെട്ട് 10 കോടിയുടെ കള്ളപ്പണം പുതിയ 2000 രൂപ കറന്‍സി ആയി സൂക്ഷിച്ചിരിക്കുന്നവരുടെ അവസ്ഥ ഒന്ന് ഓര്‍ത്തുനോക്കൂ.

അതിനും സാധ്യത ഉണ്ട്. കാരണം 1000 രൂപയേക്കാള്‍ പൂഴ്‌ത്തിവക്കാന്‍ എളുപ്പമാണല്ലോ 2000 രൂപാനോട്ടുകള്‍. അങ്ങനെ ഒരു സാഹചര്യം ഇപ്പോഴുള്ള പണം പിന്‍വലിക്കല്‍ നിയന്ത്രണം ഉണ്ടെങ്കില്‍ കൂടി തുറന്നു കൊടുക്കുക എന്ന സാഹസം സര്‍ക്കാര്‍ ചെയ്യണം എങ്കില്‍ അതിന്റെ പിന്നിലും ഒരു കെണി ഒരുക്കിയിട്ടുണ്ടാവും. പിന്നീട് ഉണ്ടാവുന്ന ഏറ്റവും വലിയ ഡിനോമിനേഷന്‍ 500 രൂപ നോട്ടുകള്‍ ആവും. ക്രമേണ അതും മാറ്റി വലിയ ഡിനോമിനേഷന്‍ 100 രൂപ നോട്ടുകളും ആവും. അമേരിക്ക, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളില്‍ ഏറ്റവും വലിയ ഡിനോമിനേഷന്‍ യഥാക്രമം 100 ഡോളറും, പൗണ്ടും ആണ്.

കാരണം അവിടെ കാര്യങ്ങള്‍ കൂടുതലും ‘കാഷ്‌ലെസ്സ്’ ആയി മാറി കഴിഞ്ഞു. വലിയ ക്രയവിക്രയങ്ങള്‍ നിങ്ങള്‍ക്ക് കറന്‍സി ഉപയോഗിച്ച് ചെയ്യാന്‍ കഴിയില്ല എന്നത് തന്നെ ആണ് വലിയ ഡിനോമിനേഷന്‍ 100 ആയി നിജപ്പെടുത്താന്‍ കാരണം. താമസിയാതെ അത് നിയമംമൂലം ഇന്ത്യയിലും വരും, വരണം. അതിനായാണ് ഡിജിറ്റല്‍ ഇന്ത്യയും ജന്‍ധന്‍ അക്കൗണ്ടും ആധാര്‍ കാര്‍ഡും ആയി അക്കൗണ്ട് ബന്ധിപ്പിക്കലും, റുപ്പേ കാര്‍ഡുകളും ഐഎംപിഎസ് ട്രാന്‍സ്ഫറുകളും യുപിഐയും എന്‍പിസിഐ, ബിബിപിഎസ് എല്ലാം വന്നിരിക്കുന്നത്. ആദ്യമേ വഴിവെട്ടുക. പിന്നീട് നടക്കാന്‍ പരിശീലിപ്പിക്കുക. ഇതാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി മന്‍ കി ബാത് പരിപാടിയിലൂടെ ജനങ്ങളോട് പറഞ്ഞത്.

പ്രധാനമന്ത്രി മോദി 65% വരുന്ന ഇന്ത്യയുടെ യുവജനതയോടാണ് ഡിജിറ്റല്‍ ഇന്ത്യയുടെ, കാഷ്‌ലെസ്സ് ഇന്ത്യയുടെ അംബാസഡര്‍ ആവാന്‍ മന്‍ കീ ബാത്തിലൂടെ ആവശ്യപ്പെട്ടത്. 65% അധികം യുവജനതയുള്ള, 125 കോടി ജനസംഖ്യയുള്ള ഒരു രാജ്യം. ലോകത്ത് ഇതിനെ വെല്ലാന്‍ സാധിക്കുന്ന ഒരു രാജ്യമില്ല. നമ്മുടെ രാജ്യത്തെക്കാള്‍ ജനസംഖ്യയുള്ള ചൈന വയസ്സന്‍ രാജ്യമാണ്. യുവജനത നമ്മുടെ പകുതിയോളമേ വരൂ. ഇതാണ് നമ്മുടെ ശക്തി. പുതിയ ടെക്‌നൊളജി നടപ്പില്‍ വരുത്താനും പ്രാവര്‍ത്തികമാക്കാനും ഇതിലും വലിയ എന്ത് അവസരമാണ് ഉള്ളത്. അതിവേഗം ഇന്റര്‍നെറ്റ്‌വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാടാണിത്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ-46 കോടി ജനങ്ങള്‍. അതായത് ഇന്ത്യന്‍ ജനസംഖ്യയുടെ 35% . ഇനി ലോകം മുഴുവനുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ വച്ച് നോക്കിയാല്‍ ഏതാണ്ട് 15% ആണ് നമ്മള്‍. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വളര്‍ച്ചാനിരക്ക് പരിശോധിച്ചാല്‍ 30% വളര്‍ച്ചയാണ് നമുക്ക്. ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്കുപോലും ടെക്‌നോളജി മേഖലയില്‍ ഇങ്ങനെ ഒരു വളര്‍ച്ചയോ ശക്തിയോ അവകാശപ്പെടാന്‍ സാധ്യമല്ല. ഇതാണ് മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ലക്ഷ്യം വയ്‌ക്കുന്ന ‘കാഷ്‌ലെസ്സ് ഇന്ത്യ.’

ശാന്തരായി ഒരുനിമിഷം ഇതെല്ലം ചിന്തിച്ചാല്‍, രാഷ്‌ട്രീയം മാറ്റിവച്ച് അവലോകനം ചെയ്താല്‍ നാളേക്ക്, നമ്മുടെ വരുംതലമുറക്ക് കരുതിവയ്‌ക്കാന്‍ സാധിക്കുന്ന പ്രതീക്ഷയുടെ വെള്ളിവെളിച്ചം ആയിരിക്കും ഡിജിറ്റല്‍ ഇന്ത്യയും കാഷ്‌ലെസ്സ് ഇന്ത്യയും. എല്ലാത്തിലും കുറ്റംകണ്ടുപിടിക്കാന്‍ ശ്രമിക്കാതെ അല്‍പം ചിന്തിക്കാന്‍ ശ്രമിക്കാം. പടുകൂറ്റന്‍ ബംഗ്ലാവും, ആര്‍ഭാടവുമുള്ള ജനത അല്ല ഇന്ത്യ. നികുതി വെട്ടിച്ചും കൈക്കൂലി വാങ്ങിയും കള്ളപ്പണംകൊണ്ടും സുഖലോലുപതയില്‍ ജീവിക്കുന്നവര്‍ക്കാണ് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്. സാധാരണക്കാരന് ഇനി നല്ലനാളുകള്‍ ആണ് വരാനിരിക്കുന്നത്. അടുത്തത് രാജ്യത്തെങ്ങും കള്ളപ്പേരില്‍ വാങ്ങിക്കൂടിയിരിക്കുന്ന ബിനാമി സ്വത്തിന്മേല്‍ ആണ് പിടിവീഴാന്‍ പോകുന്നത്.

സ്ഥലത്തിന്റെ യഥാര്‍ത്ഥ വില അനുസരിച്ചുള്ള വരുമാനം കാണിക്കാത്ത, വരുമാനം ഇല്ലാത്ത മറ്റുള്ളവരുടെ പേരില്‍ സ്വത്തു വാങ്ങിക്കൂട്ടിയ ആളുകള്‍ അടുത്തതായി പരക്കംപായുന്നത് കാണാന്‍ സാധിക്കും. ലോകത്തുള്ള ടാക്‌സ് ഹാവന്‍സ് എന്നറിയപ്പെടുന്ന രാജ്യങ്ങളായ മൗറീഷ്യസ്, സ്വിസ്സ്, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളുമായെല്ലാം ഇന്ത്യ ഇന്‍ഫോര്‍മേഷന്‍ ഷെയറിങ് കരാറില്‍ ഒപ്പുവച്ച് കഴിഞ്ഞു. കണക്കില്ലാത്ത സ്വത്തുവകകള്‍ വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കാന്‍ ഓടുന്നവനും നിക്ഷേപിച്ചവനും എല്ലാം ഇനി ഉറക്കം നഷ്ടപ്പെടും. 2019 ആവുമ്പോഴേക്കും നാളെയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്ത്യയാവും നമ്മുടെ മുന്നില്‍ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അതിനായി കുറച്ചു ക്ഷമിക്കാം, കുറച്ചു സഹകരിക്കാം, ചെറിയ അസൗകര്യങ്ങള്‍ സഹിക്കാം- നല്ലൊരു നാളേക്കു വേണ്ടി.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.