കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 36-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള വിളംബര സമ്മേളനം നടത്തി.
കോട്ടയം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ജി. തങ്കപ്പന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വഹിന്ദുപരിഷത്ത് ജില്ലാ ട്രഷറര്‍ കെ. മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്. രാജശേഖരന് പ്രഭാഷണം നടത്തി. ബ്രാഹ്മണസമൂഹമഠം പ്രസിഡന്റ് എച്ച്. രാമനാഥന്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ ജോ. സെക്രട്ടറി കെ.ജി. ലക്ഷ്മണന്, ക്ഷേത്രസേവാസമിതി പ്രസിഡന്റ് ആര്. ഉണ്ണികൃഷ്ണന്, ക്ഷേത്രസേവാസമിതി സെക്രട്ടറി ബിനു ആര്. വാര്യര്‍, ക്ഷേത്രസേവാസമിതി പ്രസിഡന്റ് വി.പി. ബിനു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: