തളിപ്പറമ്പ്: പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ സഹസ്ര കലശം 10 മുതല്‍ 15 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ 10ന് വൈകിട്ട് 6ന് സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൈവല്യാനന്ദ സരസ്വതിയുടെ പ്രഭാഷണം. രാത്രി 8ന് ഭരതനാട്യം, 8.30ന് സംഗീതാര്‍ച്ചന, 11ന് വൈകിട്ട് 7 മണിക്ക് പുരാണ സംഗീത നാടകം, 12ന് വൈകിട്ട് 6.30ന് പ്രഭാഷണം, 8 മണിക്ക് ഭക്തിഗാനമേള, 13ന് വൈകിട്ട് 6.30ന് ഭജന, 8 മണിക്ക് തിരുവാതിര, 8.30ന് സംഗീതാര്‍ച്ചന, 14ന് വൈകിട്ട് 6.30ന് കീര്‍ത്താനാലാപനം, 7 മണിക്ക് സെമിക്ലാസിക്കല്‍ ഡാന്‍സ്, 7.30ന് ഭക്തിഗാനാലാപനം, 15ന് വൈകിട്ട് 6.30ന് പ്രഭാഷണം എന്നിവയാണ് പ്രധാന പരിപാടികള്‍.
















