തലശ്ശേരി: ബിജെപി തലശ്ശേരിയില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടികളും തലശ്ശേരി പോലീസ് വ്യാപകമായി നശിപ്പിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവമറിഞ്ഞ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. യാതൊരു പ്രശ്‌നവുമില്ലാത്ത തലശ്ശേരി ടൗണില്‍ സിപിഎമ്മിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിനായി സ്ഥാപിച്ച പ്രചാരണ സാമഗ്രികളു പതാകകളും മറ്റുമാണ് പോലീസ് നീക്കം ചെയ്തത്. എന്നാല്‍ സിപിഎമ്മിന്റേതുള്‍പ്പെടെ തലശ്ശേരിയില്‍ വ്യാപകമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളോ കൊടികളോ ബാനറുകളോ ഒന്നും പോലീസ് നീക്കം ചെയ്തിട്ടില്ല. തലശ്ശേരി പോലീസ് ഏകപക്ഷീയമായി ബിജെപിക്കെതിരെ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ നടന്ന സംഭവം വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
















