കോട്ടയം: ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കനകജൂബിലി ആഘോഷം 9ന് സ്കൂള്‍ അങ്കണത്തില്‍ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമം ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ബി.മഹേഷ് ചന്ദ്രന് അദ്ധ്യക്ഷനായിരിക്കും. തോമസ് ചാഴികാടന് മുഖ്യപ്രഭാഷണം നടത്തും. വി.എന്‍.വാസവന് കനകജൂബിലി സന്ദേശം നല്‍കും. സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ സേവനമനുഷ്ഠിച്ച മുഴുവന്‍ അദ്ധ്യാപകരെയും ചടങ്ങില്‍ ആദരിക്കും.
ഹൈസ്കൂളിന്റെ ആദ്യത്തെ പ്രഥമാധ്യാപകനും പിന്നീട് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുമായിരുന്ന കെ.പി.ഗോപാലകൃഷ്ണന് നായര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ ഡോ.ടി.കെ.ജയകുമാര്‍, ഡോ.സുരേഷ് ഭട്ട്, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് പത്മിനി തോമസ്, ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരി, പത്മശ്രീ ഷൈനി വില്സന് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിക്കും. സ്കൂള്‍ വികസനസമിതി ചെയര്മാന് ഇ.എന്‍.മുരളീധരന് നായര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുധ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ത്രേസ്യാമ്മ ജോസഫ്, ആര്‍പ്പൂക്കര സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.സാനു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡി.ഷാജി, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പ്രിന്‍സി ഗ്രിഗോറിയോസ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ മേരി ഷീബ, പിടിഎ വൈസ് പ്രസിഡന്റ് ഇ.ജെ.ഷാജി എന്നിവര്‍ ആശംസകള്‍ നേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: