ആലപ്പുഴ: ജില്ലാ കളക്ടറെ മറയാക്കി ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ടി.എം. സന്തോഷ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. 1990 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ജില്ലാ കളക്ടറെ പ്രസിഡന്റു സ്ഥാനത്തു നിര്‍ത്തി ഒരുവിഭാഗം സംഘടിതമായി സാമ്പത്തിക ലാഭം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെന്നാണ് പ്രധാന ആരോപണം. ജില്ലാ ഭരണകൂടത്തെയും ജില്ലാ കളക്ടറെയും മറയാക്കിയാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് കാര്‍ഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്.
സ്റ്റാളുകള്‍, പ്രവേശഫീസ് ഇനങ്ങളില്‍ വന്‍ തുകയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ നബാഡ്, കൃഷി, വ്യവസായ വകുപ്പുകള്‍, ബാങ്കുകള്‍, വന്‍കിട കമ്പനികള്‍ എന്നിവരില്‍ നിന്നെല്ലാം സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യകതാമായ വരവു ചെലവും കണക്കുകള്‍ ജില്ലാ ഭരണകൂടത്തിന്റെ പക്കലോ, ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ ലഭ്യമല്ല.
ഈ സംഘടന എന്‍ജിഒ ആയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കളക്ട്രേറ്റില്‍ നിന്നും വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: