കണ്ണൂര്‍: ചൊവ്വ മഹാദേവക്ഷേത്രത്തില്‍ വി.പി.കിഷോര്‍ അദ്ദേഹത്തിന്റെ പിതാവ് എഞ്ചിനയിര്‍ നാണുവിന്റെ നാമധേയത്തില്‍ പണികഴിപ്പിച്ച ഊട്ടുപുരയുടെ സമര്‍പ്പണവും താക്കോല്‍ ദാനവും ക്ഷേത്രസന്നിധിയില്‍ നടന്നു. ദേവസ്വം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ കെ.സദാനന്ദന്‍ രവീന്ദ്രവര്‍മ്മ രാജക്ക് ഊട്ടുപുരയുടെ താക്കോല്‍ കൈമാറി. ഐജി ദിനേന്ദ്ര കശ്യപ് ശിലാഫലകം അനാഛാദനം ചെയ്തു. ക്ഷേത്ര കമ്മറ്റിയംഗം കെ.ജി.ബാബു അധ്യക്ഷത വഹിച്ചു.
















