കണ്ണൂര്‍: വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഴിമതി വിരുദ്ധദിനാചരണം 9 ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡിവൈഎസ്പി എ.വി. പ്രദീപ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന്‍ നമ്പൂതിരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ഇന്‍സ്‌പെക്ടര്‍മാരായ ടി.മധുസൂദനന്‍ നായര്‍, എ.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഉദേ്യാഗസ്ഥരെ ആദരിക്കും. തുടര്‍ന്ന് അഴിമതി നിരോധന നിയമം, ധനവിനിയോഗം എന്നീ വിഷയങ്ങളില്‍ ശില്‍പശാല നടക്കും.
















