ചാല: കാടാച്ചിറ ശ്രീ കച്ചേരിക്കാവ് ക്ഷേത്രത്തില്‍ 18 ന് കാലത്ത് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണുതിഹോമം നടക്കും. ഭഗവതിസേവ, രക്ഷസ്സിനെയും വിഷ്ണുവിനെയും പത്മത്തില്‍ ആവാഹിച്ച് നിവേദ്യസഹിതം പൂജിക്കല്‍, തുടര്‍ന്ന് രാവിലെ 8 മണി മുതല്‍ ഭജനാമൃതം, ഹരിനാമകീര്‍ത്തനം എന്നിവയുണ്ടാകും. രാവിലെ 10 മണിക്ക് കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീശന്റെ അധ്യക്ഷതയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സജീവ് മാറോളിക്ക് സ്വീകരണവും ചിരുകണ്ടോത്ത് കടയപ്രത്ത് കാന്തിമതിയമ്മ ക്ഷേത്രത്തിന് സൗജന്യമായി നല്‍കിയ എഴര സെന്റ് സ്ഥലത്തിന്റെയും കുറച്ചു പണം മാത്രം വാങ്ങി നല്‍കിയ പതിനെട്ടര സെന്റ് സ്ഥലത്തിന്റെയും ആധാരം സ്വീകരിക്കല്‍ ചടങ്ങ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രഥമ ചെയര്‍മാനായിരുന്ന അഡ്വ.കെ.ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.
















