കണ്ണൂര്‍: വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നടപടി ക്രമങ്ങള്‍ക്കെതിരേ കേരള ഇലക്ട്രിസിറ്റി വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. നാളെ രാവിലെ 10.30ന് സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനാവശ്യമായ ഇന്‍സുലേഷന്‍ പ്രതിരോധ ടെസ്റ്റ്, എര്‍ത്ത് കാര്യക്ഷമത ടെസ്റ്റിങ് മുതലായ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്ന കംപ്ലീഷന്‍ റിപോര്‍ട്ട് എന്ന സംവിധാനം എടുത്തു കളയാനാണ് സര്‍ക്കാര്‍ നീക്കം. ഇതുമൂലം വൈദ്യുതി മേഖലയില്‍ അപകടം വര്‍ധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വിനോദന്‍ കാണി, സെക്രട്ടറി എന്‍.കെ.ശശിധരന്‍, പി.രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
















