Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇന്ന് ജിമ്മിജോര്‍ജിന്റെ ചരമദിനം; വോളീബോള്‍ കളത്തിലെ ഇടിമുഴക്കം നിലച്ചിട്ട് 29 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 02:57 pm IST
inKannur

പേരാവൂര്‍: ലോകം കണ്ട എക്കാലത്തേയും മികച്ച വോളീബോള്‍ താരമായിരുന്ന പേരാവൂരിന്റെ സ്വന്തം ജിമ്മിജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഇരുപത്തി ഒന്‍പത് വര്‍ഷം പൂര്‍ത്തിയാവുന്നു.ഇന്‍ഡ്യയുടെ യശസ്സ് വോളീബോള്‍ ഭൂപടത്തില്‍ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ജിമ്മിജോര്‍ജ് കായികപ്രേമികളുടെ മനസ്സിലെ എക്കാലത്തേയും ജ്വലിക്കുന്ന ഓര്‍മ്മയാണ്. വോളീബോള്‍ കളങ്ങളില്‍ സ്മാഷുകളുടെ ഇടിമുഴക്കം തീര്‍ത്ത ജിമ്മിക്ക് പകരം വയ്‌ക്കാന്‍ ഇതുവരെ ആരുമുണ്ടായിട്ടില്ല. ഇറ്റലിയിലെ പ്രൊഫഷണല്‍ വോളീബോള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കവെ 1987 നവമ്പര്‍ 30നാണ് ജിമ്മിജോര്‍ജ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇറ്റലിയിലെ ബ്രേഷ പ്രൊവിന്‍ഷലിലെ മോണ്ടിച്ചേരി കാര്‍പെന്‍ഡോളോയില്‍ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വാഹാനപകടത്തില്‍ജിമ്മിയെന്ന വോളീബോള്‍ മാന്ത്രികന്‍ ലോകത്തോട് വിടപറഞ്ഞു. പരിശീലനം കഴിഞ്ഞ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വരവെ ജിമ്മി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചായിരുന്നു അപകടം.

വോളീബോള്‍ രംഗത്ത് ജിമ്മിയുടെ സംഭാവനകള്‍ വലുതാണ്. ഒരുപക്ഷേ മറ്റാര്‍ക്കും തിരുത്താന്‍പോലും കഴിയാത്ത പല റെക്കോര്‍ഡുകളും അകാലത്തില്‍ പൊലിഞ്ഞ ജിമ്മി സ്വന്തം പേരില്‍ കുറിച്ചിരുന്നു.1955 മാര്‍ച്ച് എട്ടിനാണ് കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കുടക്കച്ചിറ തറവട്ടില്‍ ജോര്‍ജ് ജോസഫിന്റെയും മേരി ജോര്‍ജിന്റെയും രണ്ടാമത്തെ മകനായി ജിമ്മിജോര്‍ജ് ജനിച്ചത്.

പത്തൊന്‍പതാം വയസ്സില്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസിലും ഇരുപത്തിമൂന്നാം വയസ്സില്‍ ബാങ്കോക്ക് ഏഷ്യാഡിലും ജിമ്മി ഇന്‍ഡ്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഇന്‍ഡ്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വോളീബോള്‍ പ്ലെയറും യൂറോപ്പിലെ പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ആദ്യ ഇന്‍ഡ്യന്‍ വൊളീബോള്‍ താരവുമാണ് ജിമ്മിജോര്‍ജ്. ഇരുപത്തഞ്ചാം വയസ്സില്‍ ലോകത്തിലെ ഏറ്റവും നല്ല അറ്റാക്കര്‍മാരില്‍ ജിമ്മിയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. 1985ല്‍ ഇന്‍ഡ്യന്‍ വോളീബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജിമ്മിജോര്‍ജ്, ആ വര്‍ഷം സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്‍ഡ്യക്ക് വെങ്കലമെഡലും നേടിത്തന്നു. അര്‍ജുന അവാഡ് നേടിയ ഇന്‍ഡ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ജിമ്മിജോര്‍ജായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിലാണ് അദ്ദേഹം അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കിയത്.

1970 മുതല്‍ 73 വരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച ജിമ്മി 73 മുതല്‍ 76 വരെ കേരള യൂണിവേഴ്‌സിറ്റിക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു. 1973-74 സീസണില്‍ കേരള യൂണിവേഴ്‌സിറ്റിജിമ്മിയുടെ ക്യാപറ്റന്‍സി മികവില്‍ നീണ്ട പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായി. 1971, 1978, 1985 വര്‍ഷങ്ങളില്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും ജിമ്മിയുടെ പ്രകടനം ശ്രദ്ധേയമായി. 1975ല്‍ പാലയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്യാപ്റ്റനായിരുന്നു. വോളീബോളിനു പുറമെ നീന്തലിലും ജിമ്മി കഴിവ് തെളിയിച്ചിട്ടുണ്ട്. 1971 ലും 1972 ലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നീന്തല്‍ ചാമ്പ്യനായിരുന്ന ജിമ്മിജോര്‍ജ് നല്ലൊരു ചെസ്സ് കളിക്കാരനുമായിരുന്നു.

ജന്മനാട് ഇനിയും യാഥാര്‍ത്ഥ്യമാക്കാത്ത സ്‌റ്റേഡിയം ജിമ്മിയുടെ സ്മരണകള്‍ക്ക് കണ്ണീരാണെങ്കിലും ഇറ്റലിയിലെ കാര്‍പെന്‍ഡോളോയില്‍ ജിമ്മിയുടെ പേരില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിച്ച് ഇറ്റലി ജിമ്മിജോര്‍ജിനെ ആദരിച്ചു.കൂടാതെ ജിമ്മിജോര്‍ജ് അപകടത്തില്‍ മരിച്ച ഇറ്റലിയിലെ മോണ്ടിച്ചേ2രി റോഡിനും ഇറ്റലിക്കാര്‍ ജിമ്മിജോര്‍ജിന്റെ പേര് നല്കി.ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം തിരുവനന്തപുരം, ജിമ്മിജോര്‍ജ് വോളീബോള്‍ സ്‌റ്റേഡിയം സെന്റ്.തോമസ് കോളേജ് പാല,ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് പവലിയന്‍ ദേവഗിരി കോളേജ് കോഴിക്കോട്, ജിമ്മിജോര്‍ജ് റോഡ് പേരാവൂര്‍ എന്നിവ ജിമ്മിയുടെ പേരിലുള്ള പ്രധാന സ്മാരകങ്ങളാണ്. പേരാവൂരിലെ സെന്റ്.ജോസഫ്‌സ് ഹൈസ്‌കൂളിലെ ജിമ്മിയുടെ പേരിലുള്ള നിര്‍മ്മാണം പാതിവഴിയിലായ ജിമ്മിജോര്‍ജ് അത്‌ലറ്റിക് സ്‌റ്റേഡിയം ഇന്നും അനാദരവിന്റെ സാക്ഷിപത്രമാണ്. ജിമ്മിയുടെ സഹോദരങ്ങളും അദ്ദേഹത്തിന്റെ ആരാധകരും ചേര്‍ന്ന് വോളി അക്കാദമി യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ നടത്തുന്ന ജിമ്മിജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബോള്‍ ടൂര്‍ണ്ണമെന്റിനു പുറമെ, ജിമ്മിജോര്‍ജ് വോളീബോള്‍ ടൂര്‍ണ്ണമെന്റ് അബൂദാബി,ജിമ്മിജോര്‍ജ് ജൂനിയര്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ് ഇറ്റലി, ജിമ്മിജോര്‍ജ് മെമ്മോറിയല്‍ വോളീബോള്‍ ടൂര്‍ണ്ണമെന്റ് യു.കെ, ജിമ്മിജോര്‍ജ് എവര്‍റോളിംഗ് കപ്പ് കുവൈത്ത്, ജിമ്മിജോര്‍ജ് വോളീബോള്‍ ടൂര്‍ണ്ണമെന്റ് ന്യൂസിലാന്‍ഡ് തുടങ്ങി വിവിധ രാജ്യങ്ങളിലും പ്രധാന സ്ഥലങ്ങളിലും ഇന്നും ജിമ്മിയുടെ പേരില്‍ ടൂര്‍ണ്ണമെന്റുകള്‍ സംഘടിപ്പിച്ച് കായികപ്രേമികളും സംഘടനകളും ആ മഹാപ്രതിഭയെ ഇന്നും ഓര്‍ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.