ബംഗളൂരു: ബിജെപി മലയാളി സെല്‍ കര്‍ണാടകയുടെ പ്രവര്‍ത്തക സമിതിയോഗം ഡിസംബര്‍ 4ന് രാവിലെ 10 മണിക്ക് മല്ലേശത്തുള്ള ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ ചേരും. മലയാളി സെല്‍ സംസ്ഥാന കണ്‍വീനര്‍ ഗോപിനാഥ് വന്നേരി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഉല്‍ഘാടനം ചെയ്യും. കേന്ദ്ര മന്ത്രിമാരായ അനന്ദ് കുമാര്‍, ഡി.വി.സദാനന്ദ ഗൗഡ, ബിജെപി ജനറല്‍ സെക്രട്ടറിമാരായ ശോഭ കരന്തലജെ, രവികുമാര്‍, അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒ.രാജഗോപാല്‍ എംഎല്‍എ മുഖ്യാഥിതി ആയിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നും സെല്ലിന്റെ ഭാരവഹികളായ മുന്നുറോളം പേര്‍ പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുക്കും.
















