കണ്ണൂര്‍: ജില്ലയിലെ മക്കളില്ലാത്ത അവശ ദമ്പതികള്‍ക്ക് സൗജന്യറേഷന്‍ നല്‍കണമെന്നും മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഭിന്നശേഷി വിഭാഗക്കാരെയും ഉള്‍പ്പെടുത്തണമെന്നും ശാന്തിതീര്‍ത്ഥം ചാരിറ്റബിള്‍ സൊസൈറ്റി ആവശ്യപ്പെട്ടു. വിധവകള്‍, തത്തുല്യ വിഭാഗത്തില്‍പ്പെട്ടവര്‍, കാഴ്ചപരിമിതിയുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, പ്രായമുള്ള അവിവാഹിതര്‍ തുടങ്ങിയവരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി കണ്ണൂര്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച സൊസൈറ്റിയുടെ ഉദ്ഘാടനം യോഗശാലയില്‍ നടന്നു. ചന്ദ്രന്‍ മന്ന അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കീഴറ, പവിത്രന്‍ നിട്ടൂര്‍, ജമാല്‍, കെ.സി.കെ.ജബ്ബാര്‍, കെ.വല്ലി, സുജാത സത്യനാഥ്, എം.കെ.ഹംസ എന്നിവര്‍ സംസാരിച്ചു, അരവിന്ദ് ചപ്പാരത്ത് സ്വാഗതവും പി.കെ.ദേവി നന്ദിയും പറഞ്ഞു.
















