തലശ്ശേരി: സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 1 ന് വൈകുന്നേരം 5 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്റില്‍ നടക്കുന്ന അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് ക്രൂരതയെ ആസ്പദമാക്കിയുള്ള ചിത്രപ്രദര്‍ശനം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ സ്റ്റേജിന് മുന്നില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.എം.ജിതേഷ്, എന്‍.ഹരിദാസ്, കെ.ലിജേഷ്, സ്മിത ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















