പയ്യാവൂര്‍: ജലസുരക്ഷയുടെ ഭാഗമായി ചന്ദനക്കാംപാറയിലെ ചാപ്പക്കടവ് മുതല്‍ പൈസക്കരി വരെയുള്ള പുഴയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ ശുദ്ധീകരിക്കുന്നു ഫെയര്‍ ട്രേഡ് അലയന്‍സ് കേരള എന്ന ജൈവ സംഘടനയിലെ ഏറ്റു പാറയില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി സ്വാശ്രയ സംഘാംങ്ങളുടെ നേതൃത്വത്തിലാണ് പുഴ ശുദ്ധീകരണം നടത്തുന്നത് ഈ യജ്ഞം ഇന്ന് രാവിലെ 9.30 ന് ചാപ്പക്കടവില്‍ സംഘടനയുടെ സംസ്ഥാന ചെയര്‍മാന്‍ തോമസ് കളപ്പുര ഉദ്ഘാടനം ചെയ്യും. ചന്ദനക്കാംപാറ, പൈസക്കരിനിവാസികള്‍ ഈ യജ്ഞ്ഞത്തില്‍ പങ്കാളികളാകണമെന്ന് സംഘാടകര്‍ അറിയിച്ചു.
















