കണ്ണൂര്‍: കാര്‍ഷിക-വ്യവസായിക ഉപകരണങ്ങളുടെ നിര്‍മ്മാണ-വിപണന രംഗത്ത് പ്രവര്‍ത്തിക്കുന്ന റെയ്ഡ്‌കോ കേരളയും ജ്യൂസ് ആഗ്രോ സര്‍വ്വീസ് സെന്ററും ബാക്‌റ്റോ പൗവറും സംയുക്തമായി കേരളത്തിലെ കൊതുക് നിവാരണത്തിനായി കൈകോര്‍ക്കുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തിയ കൊതുകു നിവാരണ ജൈവ മരുന്നായ ബാക്‌ടോപൗവര്‍ എന്ന മരുന്നിന്റെ വിപണനം ഏറ്റെടുത്തുകൊണ്ടാണ് വിപണന രംഗത്ത് റെയ്ഡ്‌കോ പുതിയ ചുവടുവെയ്‌പ്പ് നടത്തുന്നത്. കൊതുകു വളരാന്‍ സാധ്യതയുളള എല്ലാ മേഖലകളിലും മരുന്ന് ഉപയോഗിക്കാവുന്നതാണ്. പത്തുദിവസം ഇടവിട്ട് രണ്ടോ മൂന്നോ തവണ മരുന്ന് തളിക്കുന്നതൊടെ കെതുകിന്റെ വംശം പൂര്‍ണ്ണമായും നശിക്കുമെന്ന് റെയ്ഡ്‌കോ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡ്‌കോയുടെ അമ്പതോളം വരുന്ന ബ്രാഞ്ചുകള്‍ വഴി മരുന്ന് വിതരണം ചെയ്യും. 100 മില്ലി മുതല്‍ 1 ലിറ്റര്‍വരെയുളള ബോട്ടലുകളില്‍ മരുന്ന് ലഭ്യമാകും. അംഗീകൃതമായ എല്ലാ പരീക്ഷണശാലകളിലും പരിശോധിച്ച് ഇതിന്റെ ഫലം തെളിഞ്ഞതാണെന്ന് ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.കുട്ടികൃഷ്ണന്‍, കൊല്ലന്‍ പണിക്കര്‍ ,കെ.വി.സെബാസ്റ്റ്യന്‍, മിനൂഷ് ആര്‍ രമേശ് എന്നിവര്‍ പങ്കെടുത്തു.
















