11 പേരെ കാറിടിച്ചും വെട്ടിയും പരുക്കേല്‍പിച്ചയാളെ പൊലീസ് വെടിവച്ചു കൊന്നു. അമേരിക്കയിലെ ഒഹിയോ സ്‌റ്റേറ്റ് സര്‍വകലാശാലയിലാണ് സംഭവം. സൊമാലിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായ അബ്!ദുള്‍ അലി അര്‍ത്ഥാന്‍ ആണ് അക്രമി.
35 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ ദല്‍ഹിയിലെ ഗുഡ്ഗാവില്‍ നിന്നു പൊലീസ് പിടിച്ചെടുത്തു. കാറില്‍ കടത്തുകയായിരുന്ന റദ്ദാക്കിയ ആയിരം രൂപ നോട്ടുകളാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
40 ലക്ഷം രൂപയും സുവര്‍ണ മയൂരവും ഇറാനിയന്‍ സംവിധായകന്‍ റീസ മിര്‍ഖാരിമിയുടെ ഡോട്ടര്‍ നേടി. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള മത്സര വിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളില്‍ നിന്നാണ് ഡോട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
60 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. അസാധുവാക്കപ്പെട്ട 500,1000 രൂപ നോട്ടുകളുടെ 60 % നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. 33,948 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറ്റി നല്‍കിയതു വഴിയാണ് തിരിച്ചെത്തിയത്.
76 പേര്‍ കൊളംബിയയില്‍ വിമാനം തകര്‍ന്ന് മരിച്ചു.ഫുട്‌ബോള്‍ താരങ്ങളടക്കമുള്ളവരാണ് ദുരന്തത്തിനിരയായത്. ബൊളീവിയയിലെ മെഡെലിന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നു കൊളംബിയയിലേക്ക് വരികയായിരുന്നു വിമാനം.
















