കല്‍പ്പറ്റ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് മേപ്പാടിയില്‍ ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തതിനെ തുടര്‍ന്ന് സമരം നടത്തുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചുകൊണ്ടാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 10.30ന് കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫറേഷന്‍ ജില്ലാസമ്മേളനം കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണിക്ക് മീനങ്ങാടി കോണ്‍ഗ്രസ് ഭവ നില്‍ പഴയ കോണ്‍ഗ്രസ് നേതാക്കളുടെ ഛായാചിത്ര അനാച്ഛാനം നടത്തും. മൂന്ന് മണിക്ക് ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 3.30ന് ചീരാലില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് തറക്കല്ലിടല്‍ നിര്‍വ്വഹിച്ച ശേഷം ഉമ്മ ന്‍ ചാണ്ടി അന്തരിച്ച ഫാര്‍ മേഴ്‌സ് റിലീഫ് ഫോറം നേതാവ് എ സി വര്‍ക്കിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് അസുഖബാധിതനായി കഴിയുന്ന മുന്‍ എം എല്‍ എ കെ സി കുഞ്ഞിരാമന്റെ കെ ല്ലൂര്‍ കാരക്കാമലയിലെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് വൈ കിട്ട് ആറ് മണിക്ക് മാനന്തവാടിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴ് മണിക്ക് കമ്പളക്കാട് കോണ്‍ഗ്രസ് പൊ തുസമ്മേളനം ഉദ്ഘാടനം ചെയ്യും. 7.30ന് അന്തരിച്ച മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ മാധവന്‍മാസ്റ്ററുടെ വീട് സന്ദര്‍ശിക്കുന്നതോടെ ജില്ലയിലെ പരിപാടികള്‍ക്ക് സമാപനമാവും.
















