20 കുട്ടികളെ ഭിക്ഷാടന മാഫിയയില്‍ നിന്ന് മോചിപ്പിച്ചു. ദക്ഷിണ ദോസതിപൂരില്‍ ഭിക്ഷാടന മാഫിയ അനധികൃതമായി പാര്‍പ്പിച്ച 20 കുട്ടികളെ പോലീസ് മോചിപ്പിച്ചു. വാസന്തി ചക്രവര്‍ത്തിയുടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് സംഭവം.
25 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്ന പത്താംക്ലാസ് വിദ്യാഭ്യാസമുള്ള വ്യാജ ഡോക്ടറെ അറസ്റ്റു ചെയ്തു. കമ്പല്ലൂരിലെ ബേബി എന്ന കെ.എം. എബ്രഹാമാണ് അറസ്റ്റിലായത്. പോലീസ് അന്വേഷണത്തില്‍ ഇയാള്‍ വെറും പത്താംക്ലാസുകാരനെന്ന് തെളിഞ്ഞു.
37 ഡിഗ്രിയിലെത്തി പാലക്കാട് ജില്ലയില്‍ ചൂട്. മഴക്കുറവാണ് ചൂട് കൂടാന്‍ കാരണം. ചൂട് ഇത്തവണ റെക്കോര്‍ഡ് ഭേദിക്കുമെന്നാണ് സൂചന. മാര്‍ച്ച് ഏപ്രീല്‍ മാസങ്ങളിലാണ് മുണ്ടൂര്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ചൂട് രേഖപ്പെടുത്തന്നത്.
40 പേര്‍ ഇറാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടു. ഏഴുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
50 ശതമാനം നികുതി കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് ഈടാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപത്തിന്റെ 25 ശതമാനം തുക നാലുവര്‍ഷത്തേക്ക് മരവിപ്പിക്കാനും തീരുമാനിച്ചു.ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതിനിയമം ഭേദഗതിചെയ്യും.
















