Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ താവളമുറപ്പിച്ചത് ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന മുതലെടുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 12:38 pm IST
inMalappuram

മലപ്പുറം: മാറിമാറി കേരളം ഭരിച്ച ഇടതുവലത് മുന്നണികള്‍ വനാതിര്‍ത്തികളിലുള്ള ആദിവാസികളെ വേണ്ടവിധത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാടുകളില്‍ തമ്പടിക്കില്ലായിരുന്നു. ചെറുതായെങ്കിലും ആദിവാസികളുടെ സഹായം മാവോയിസ്റ്റുകള്‍ ലഭിച്ചിരുന്നുയെന്നാണ് ലഭിക്കുന്ന വിവരം. കാട്ടുനായ്‌ക്കരെന്ന വിഭാഗം അവശേഷിക്കുന്ന ഏക സ്ഥലമാണ് നിലമ്പൂര്‍. ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ഇവരെ സര്‍ക്കാര്‍ ശ്രദ്ധിക്കാറേയില്ല. ഇവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും അതിലും മുതലെടുപ്പ് നടത്തുന്നത് രാഷ്‌ട്രീയ നേതാക്കളായിരുന്നു. കാട്ടുനായ്‌ക്ക യുവതിയെ മരകൂപ്പ് മുതലാളി ലൈംഗീകമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. ഇത്തരത്തില്‍ നിരന്തരം ചൂഷണത്തിന് വിധേയരായവര്‍ക്കിടയിലേക്കാണ് മാവോയിസ്റ്റുകള്‍ പെട്ടെന്ന് ഇറങ്ങി ചെന്നത്.

2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് മാവോയിസ്റ്റ് സംഘം കേരളത്തില്‍ എത്തിയത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതും മാവോയിസ്റ്റ് സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണമായി. വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഉള്‍വനങ്ങളിലെത്തിയുളള മാവോയിസ്റ്റ് വേട്ട പോലീസിനും വനംവകുപ്പിനും ഏറെ പ്രയാസമേറിയതാണ്. വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലയ്‌ക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു. കാലാകാലങ്ങളായി അവഗണന പേറുന്ന ആദിവാസികളുമായി മാവോയിസ്റ്റുകള്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം ഏഴുപേരായിരുന്നു ആദ്യം സംഘത്തിലുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതായാണ് വിലയിരുത്തുന്നത്. വ്യാഴാഴ്ച പൊലീസുമായുണ്ടായ വെടിവയ്‌പ്പില്‍ 11 അംഗ സംഘമുണ്ടെന്നാണ് പൊലീസ് സ്ഥിരീകരണം. മറ്റു സംഘങ്ങളും ഉണ്ടോ എന്ന ആശങ്കയും പൊലീസിനുണ്ട്. തമിഴ്, തെലുങ്ക് , കന്നട ഭാഷകളില്‍ ആയിരുന്നു കൂടുതലും ആശയവിനിമയം നടത്തിയിരുന്നത്.

മരുത മഞ്ചക്കോടുള്ള ഖദീജ എന്ന സ്ത്രീ ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മരുത പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്താനായില്ല. പിന്നീട് പോത്ത്കല്ല് പഞ്ചായത്തിലെ സംസ്ഥാന അതിര്‍ത്തിയായ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ മാവോയിസ്റ്റുകള്‍ നിത്യസാന്നിദ്ധ്യമായി. എങ്കിലും പൊലീസും വനംവകുപ്പും ചേര്‍ന്ന് നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മാവോയിസ്റ്റ് സാന്നിദ്ധ്യം ഉറപ്പിക്കാനാവില്ലെന്ന നിലപാടായിരുന്നു പൊലീസ് കൈക്കൊണ്ടത്. 2013 മാര്‍ച്ചില്‍ എടക്കര മുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ചികിത്സ തേടിയെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നു. പൊലീസ് കാണിച്ച ചിത്രത്തിലെ യുവതി കര്‍ണ്ണാടകയിലെ കോമള എന്ന മാവോയിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് പൊലീസ് വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല.

2015ല്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി.കെ. കോളനി എന്നിവിടങ്ങളില്‍ എത്തിയ മാവോയിസ്റ്റുകളുമായി പൊലീസ് നേരിട്ട് ഏറ്റുമുട്ടി. ഇതോടെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് തെരച്ചില്‍ ശക്തമാക്കി. 50 വയസ്സിന് താഴെയുള്ള മുഴുവന്‍ പൊലീസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനം നല്‍കി. പലപ്പോഴും കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആദിവാസികളെ മനുഷ്യമറയാക്കുമോ എന്ന ആശങ്കയാണ് പലപ്പോഴും പോാലീസിനെ ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.