കണ്ണൂര്‍: അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്നും കന്‍സി നോട്ടിന്റെ ലഭ്യത ഉറപ്പാക്കാന്‍ കൂടുതല്‍ അഞ്ഞൂറ് രൂപ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് തീയ്യ മഹാ സഭ സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഏക സിവില്‍കോഡ് നിയമം നടപ്പിലാക്കുന്നതിന് യോഗം പിന്തുണ പ്രഖ്യാപിച്ചു. തിയ്യ സമുദായത്തിന് നാല്‍പത് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നും തിയ്യ സമുദായത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിന് ഏര്‍പ്പെടുത്തിയ സംവരണാനുകൂല്യത്തില്‍ അമ്പത് ശതമാനം വര്‍ദ്ധനവ് കൂടി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊറ്റിയാല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.സി.ശശിധരന്‍, ടി.പി.നാരായണന്‍, എം.ചന്ദ്രശേഖരന്‍, ടി.കെ.മോഹനന്‍, മനോജ് മാസ്റ്റര്‍, സി.വിജേഷ്, പി.വിജയന്‍, പ്രേമന്‍ പയ്യന്നൂര്‍, വി.സോമസുന്ദരം, കെ.കെ.രാഘവന്‍, വി.വി.പ്രസാദ്, മുണ്ടക്കാടന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















