Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ.ഡി. ആവശ്യപ്പെട്ട അന്വേഷണം വേണ്ടെന്ന് പറയുന്നത് ആരെ സംരക്ഷിക്കാൻ? ആരോപണവിധേയർ തന്നെ അന്വേഷണം തീരുമാനിക്കുന്ന അവസ്ഥ ആശങ്കാജനകം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 11:47 am IST
inKerala

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് സംസ്ഥാന പോലീസ് മേധാവിക്കാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാനോ അന്വേഷണത്തിന് എന്ത് രൂപം വേണമെന്ന് നിർദേശിക്കാനോ ആഭ്യന്തര വകുപ്പിനോ സർക്കാരിനോ നിയമപരമായ സാധുതയില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

ഓർഡർ വന്നത് ഡിജിപിയുടേതാണെങ്കിലും, ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം, ഈ കേസിൽ ആരോപണം നേരിടുന്ന ആഭ്യന്തര മന്ത്രിയുടെ വകുപ്പ് തന്നെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്ന നിലപാട് പോലീസിനോട് പറയുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തീരുമാനിക്കുന്നത് തന്നെ പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നവരാണെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവിധേയമായ കമ്പനിയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതിൽ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പേരും അതിലുണ്ട്. ‘പി.വി.’ എന്നല്ല, വളരെ കൃത്യമായി ‘പിണറായി വിജയൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

കോൺഗ്രസും സിപിഎമ്മും“രണ്ടല്ല, ഒന്നാണ്” എന്ന് തെളിയിക്കാൻ ഇതിനേക്കാൾ വ്യക്തമായ ഒരു തെളിവ് വേണോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിന് മുന്നിലുള്ളത്. മുഖ്യമന്ത്രി സ്വയം ‘ഹരിത എംഎൽഎ’ എന്ന് വിശേഷിപ്പിക്കുന്ന ആളാണ്. എന്നാൽ പുഴയിലേക്ക് മാലിന്യം തള്ളുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനിയിൽ നിന്ന് പണം വാങ്ങിയതായി രേഖകളിൽ കാണുന്നുവെന്നത് ഗുരുതരമായ വിരോധാഭാസമാണ്. കാപട്യം എന്താണെന്ന് മുഖ്യമന്ത്രിയെ കണ്ട് പഠിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പരിഹസിച്ചു.

ആരോപണവിധേയരായ ആളുകൾ തന്നെ അന്വേഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ 15 ദിവസമായി പ്രാഥമിക അന്വേഷണം വരും, നാളെ വരും, വിജിലൻസ് അന്വേഷണം വേണമോ തുടങ്ങിയ ചർച്ചകളാണ് നടന്നത്. ഒടുവിൽ ആഭ്യന്തരവകുപ്പ് ഡിജിപിക്ക് നൽകിയ ഉത്തരവിന്റെ ഫലം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാതിരിക്കാനുള്ള സാഹചര്യമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്ന അന്വേഷണത്തിന് പകരം വീണ്ടും പ്രാഥമിക അന്വേഷണം നടത്തണമെന്ന് പറയുന്നത് കേസ് ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും വി.ഡി. സതീശനും ചേർന്ന് ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ നിലപാട്. ഇവർ രണ്ടും രണ്ടല്ല, ഒന്നാണെന്ന ആരോപണം വീണ്ടും ശരിവയ്‌ക്കുന്നതാണ് സംഭവവികാസങ്ങളെന്നും ഷോൺ ജോർജ് പറഞ്ഞു.

പതിറ്റാണ്ടുകളായി കേരളത്തെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്ന രാഷ്‌ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾ സംബന്ധിച്ച് സ്വതന്ത്രവും നിയമാനുസൃതവുമായ അന്വേഷണം നടക്കേണ്ടതിന് പകരം ആരോപണവിധേയരുടെ നിയന്ത്രണത്തിൽ തന്നെ അന്വേഷണം സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുന്നത് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയണമെന്നും അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു.

Tags: Ramesh Chennithalacmrl caseAdv. Shone George
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.