കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡിനെപ്പറ്റി സിമ്പോസിയം സംഘടിപ്പിക്കും. കോട്ടയം ഐഎംഎ ഹാളില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീകേഷ്.പി.ജി. അദ്ധ്യക്ഷത വഹിക്കും. ഭാരതീയ അഭിഭാഷക പരിഷത്ത് കോട്ടയം ഘടകം പ്രസിഡന്റ് അഡ്വ. കെ. രാധാകൃഷ്ണന് നായര്‍ വിഷയാവതരണം നടത്തും. ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ.ജോര്‍ജ്ജ്.വി.തോമസ്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് എന്നിവര്‍ സംസാരിക്കും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം, അഭിഭാഷക പരിഷത്ത് ജനറല്‍ സെക്രട്ടറി അഡ്വ.ബി.അശോക്, വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.ശശികുമാര്‍, പി.ആര്.നായര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. അഭിഭാഷക പരിഷത്ത് യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ.വി.ടി.രജിമോന് സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ.ജോഷി ചീപ്പുങ്കല്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: