Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎം ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:32 pm IST
in Vicharam

കള്ളപ്പണം വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ ഉപയോഗിക്കപ്പെടുന്നത് തടയാന്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭൂമിക്ക് ഫെയര്‍ വാല്യൂ തീരുമാനിച്ചിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടി സംബന്ധിച്ചുള്ള ചില നിബന്ധനകള്‍ ഉണ്ടാക്കി.

കരാര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന നിലപാടും എടുത്തു. ഇക്കാര്യങ്ങള്‍ക്ക് ന്യായീകരണമായി പറഞ്ഞത് വന്‍തോതില്‍ നികുതിവെട്ടിപ്പ് നടത്തുന്നുവെന്നും വിലകുറച്ചുകാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യുന്നുവെന്നും ആണ്. ഭൂമിക്ക് അഡ്വാന്‍സ് തുക നല്‍കിയപ്പോള്‍ ആ ഭൂമി മറിച്ചുവിറ്റ് കൊള്ളലാഭം റിയല്‍ എസ്റ്റേറ്റ് മാഫിയ കൈവശപ്പെടുത്തുന്നുവെന്നും അന്നുപറഞ്ഞിരുന്നു. ഒരു പ്രത്യേക വിഭാഗം വന്‍തോതില്‍ ഭൂമി വാങ്ങിച്ചുകൂട്ടുന്നുവെന്നും അതിനുള്ള പണത്തിന്റെ സ്രോതസ്സിനെപ്പറ്റി സംശയങ്ങളുണ്ടെന്നും അച്യുതാനന്ദന്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇപ്പോള്‍ കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടികളുമായി മോദി മുന്നോട്ടുവരുമ്പോള്‍ കേരളത്തിലെ ധനമന്ത്രി തന്നെ അതിനെതിരെ നില്‍ക്കുന്നതിന്റെ ന്യായീകരണമെന്താണ്? അച്യുതാനന്ദന്‍ മന്ത്രിസഭയിലും ധനമന്ത്രി തോമസ് ഐസക് തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. കള്ളപ്പണത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതിന് ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടിയതായി സര്‍വേറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1000, 500 നോട്ടുകള്‍ അസാധുവാക്കുക വഴി വലിയൊരു സാമ്പത്തിക വിപ്ലവത്തിന് മോദി തുടക്കം കുറിച്ചിരിക്കുന്നു.

കള്ളപ്പണം എന്ന പൊതുവേ പറയുന്ന സമ്പത്ത് രണ്ടുവിധത്തിലാണ്: വ്യാജകറന്‍സിയും (കള്ളനോട്ട്), കണക്കില്‍ പെടാത്ത പണവും. ഇതില്‍ വ്യാജ കറന്‍സി വന്‍തോതില്‍ പാക്കിസ്ഥാനില്‍നിന്ന് ഭാരതത്തിലേക്ക് കടത്തിയിട്ടുണ്ട് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാനുള്ള പാക്കിസ്ഥാന്റെ ഗൂഢനീക്കം ആണിത്. ഭീകരവാദികളെ ഭാരതത്തിലേക്ക് നുഴഞ്ഞുകയറ്റി അക്രമപരമ്പര അഴിച്ചുവിട്ട് നാടിന്റെ സുരക്ഷിതത്വം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് ഇന്നെല്ലാവര്‍ക്കും അറിയാം. ഇതേപോലെ സമ്പദ്‌വ്യവസ്ഥയില്‍ നടത്തുന്ന ഭീകരാക്രമണമാണ് വ്യാജ കറന്‍സി അഥവാ കള്ളനോട്ട്. ഇത്തരം കള്ളനോട്ടുകള്‍ കണ്ടെയ്‌നറുകളില്‍ ഭാരതത്തിലെത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ കടത്തിയ ലക്ഷക്കണക്കിന് കോടി രൂപ ഭീകരപ്രവര്‍ത്തനം, മറ്റു രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഭാരതത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു.

സിനിമ, ഭൂമി വ്യാപാര വ്യവസായ സംരംഭങ്ങള്‍, ലഹരി വ്യാപാരം തുടങ്ങിയ മേഖലകളിലും ഈ അനധികൃതധനം സ്വാധീനം ചെലുത്തുന്നുണ്ട്. 1000, 500 നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളനോട്ടുകള്‍ ഉപയോഗശൂന്യമായിത്തീര്‍ന്നു. രാജ്യം നേരിടുന്ന വലിയൊരു ഭീഷണി ഈ നടപടിയിലൂടെ അവസാനിപ്പിക്കാനായി. നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ നേട്ടം ഇതാണ്. കള്ളപ്പണത്തിന്റെ അടുത്ത രൂപം വ്യക്തികളും സ്ഥാപനങ്ങളും വെളിപ്പെടുത്താതെ കൈവശം വച്ചിരിക്കുന്ന ധനമാണ്. നിശ്ചിത വരുമാനത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികളും സ്ഥാപനങ്ങളും ആദായനികുതി നല്‍കണം. ഇതേപോലെ വില്‍പനനികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ പല വിധത്തിലുള്ള നികുതികളുണ്ട്. ഇത്തരം നികുതികള്‍ നല്‍കാതിരിക്കാന്‍ വരുമാനം, വില തുടങ്ങിയവ കുറച്ചുകാണിക്കുക, ബില്ലില്ലാതെ വില്‍പ്പന എന്നീ മാര്‍ഗങ്ങള്‍ സര്‍വ്വസാധാരണമാണ്. ഇത്തരത്തില്‍ നേടിയ ധനം അനധികൃതസ്വത്താണ്. പക്ഷേ ഇത് കള്ളനോട്ട് പോലെയല്ല.

ഈ ധനം സര്‍ക്കാരിന്റെ നിയമപരിധിക്കുള്ളില്‍ വരേണ്ടത് ആവശ്യമാണ്. ഇത്തരം ധനം നിയമാനുസൃതമായി നികുതിയും പിഴയും കൊടുത്ത് വെളുപ്പിച്ചെടുത്ത് വിലക്കയറ്റം, ബിനാമി സമ്പത്ത് തുടങ്ങിയവയുടെ വളര്‍ച്ച,, രൂപയുടെ മൂല്യത്തകര്‍ച്ച അടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അവയ്‌ക്ക് അറുതി വരുത്താന്‍ കള്ളപ്പണം സര്‍ക്കാരിന്റെ നിബന്ധനകള്‍ക്കനുസരിച്ച് വെളുപ്പിക്കുന്നതിലൂടെ സാധിക്കും.

ചുരുക്കത്തില്‍ നോട്ടുനിരോധനം ഭീകരവാദത്തെ തകര്‍ക്കുന്നതിന് കാരണമാകും. വിലക്കയറ്റം നിയന്ത്രിക്കും. രൂപയൂടെ മൂല്യം വര്‍ധിക്കും. ഇതുവഴി ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമാണ്. കാരണം വിലകള്‍ നിയന്ത്രിക്കപ്പെടുന്നതോടെ ഇന്ന് നിത്യോപയോഗവസ്തുക്കളടക്കം സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ട വില കുറയും. കുറവ് തുകകൊണ്ട് ചെലവുകള്‍ നടത്താനാകും. ചുരുങ്ങിയ വരുമാനക്കാര്‍ക്കും നിശ്ചിത വരുമാനക്കാര്‍ക്കും ഇത് വലിയ ആശ്വാസമായിരിക്കും. രൂപയുടെ മൂല്യം വര്‍ധിക്കുമ്പോള്‍ ലോകവിപണിയില്‍ ഇന്ത്യന്‍ കറന്‍സി ശക്തമാകും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നല്‍കേണ്ട വില കുറയും. കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കൂടുതല്‍ വില ലഭിക്കും. ഇതുവഴി നാടിന്റെ അഭിമാനവും അന്തസ്സും ഉയരും. ലോകവിപണിയില്‍ ഒരു നാടിനെ പ്രതിനിധീകരിക്കുന്നത് അന്നാടിന്റെ കറന്‍സിയാണ്.

രൂപയുടെ മൂല്യം വര്‍ധിക്കുന്നത് ശക്തമായ ഭാരതത്തിന്റെ പ്രതീകമാകും. മറ്റൊരു ഗുണവും ഉണ്ടായിട്ടുണ്ട്. പല ബാങ്കുകളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാങ്കുകള്‍ പ്രതിസന്ധിയിലാകുമ്പോള്‍ കൊടുക്കുന്ന ലോണുകളും തുകയും കുറയും. ലോണിന് കൂടിയ പലിശനിരക്ക് ഈടാക്കും. ഇപ്പോള്‍ ബാങ്കുകളില്‍ ലക്ഷക്കണക്കിന് കോടി രൂപയാണ് ഡെപ്പോസിറ്റ് ചെയ്യപ്പെട്ടത്. ഇതിന്റെ ഫലമായി പ്രതിസന്ധിയില്‍നിന്ന് ബാങ്കുകള്‍ കരകയറിയെന്നു മാത്രമല്ല വലിയ അളവില്‍ ധനം ബാങ്കില്‍ അവശേഷിക്കുന്നുമുണ്ട്. ന്യായമായും ബാങ്കുകള്‍ കൂടുതല്‍ ലോണുകള്‍ നല്‍കാന്‍ തയ്യാറാകും.

ലേലത്തിന് പലിശനിരക്ക് കുറയും. ഇതിന്റെ സ്വാഭാവികഫലം കൂടുതല്‍ വ്യവസായങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ ഉണ്ടാകും എന്നാണ്. അതായത് നാടിന്റെ വികസനത്തിന് സ്വാഭാവികമായും വ്യവസായങ്ങള്‍ തുടങ്ങിയ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇങ്ങനെ വ്യവസായ, വാണിജ്യ, കൃഷി മേഖലകളില്‍ വളര്‍ച്ചയും അതിന്റെ ഫലമായി കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകും.

നോട്ട് അസാധുവാക്കലിന്റെ ചില ഗുണഫലങ്ങളാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും താല്‍ക്കാലികമായി ഉണ്ടാകും. അത് രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ടതാണ്. ഇക്കാര്യത്തിന് ജനങ്ങളെ തയ്യാറാക്കലാണ് യഥാര്‍ത്ഥ രാഷ്‌ട്രീയ പ്രവര്‍ത്തനം. ഇക്കാര്യത്തിന് എല്ലാവിധ പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണ് ഇത്. യുദ്ധത്തിലേര്‍പ്പെട്ട രാജ്യങ്ങളില്‍ സര്‍ക്കാരിനെ പിന്തുണക്കുക എന്ന ഉത്തമമായ ദേശീയ ദൗത്യം പാര്‍ട്ടികള്‍ ചെയ്യാറുണ്ട്,ചെയ്തിട്ടുണ്ട്. ചൈന, പാക് യുദ്ധ സമയത്ത് ഭാരതീയ ജനസംഘവും സര്‍ക്കാരിനെ പിന്തുണക്കുകയുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.