3 പേര്‍ക്ക് ചാത്തന്നൂരില്‍ തെരുവ് നായ്‌ക്കളുടെ കടിയേറ്റ് പരിക്ക്. നെടുമ്പന പഞ്ചായത്തിലെ ഇളവൂരില്‍ തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ ക്ഷേത്രദര്‍ശനത്തിന് പോയ വൃദ്ധ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്.
3 സൈനികര്‍ അസമില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ കുഴിബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. തീന്‍സൂകിയ ജില്ലയിലെ ഡിഗ്‌ബോയില്‍ പേങ്കരി ഏരിയയിലാണ് ആക്രമണം. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.
5 വിക്കറ്റ് നേടിയ ആര്‍ അശ്വിന്റെ മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 200 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. കരിയറിലെ ഇരുപത്തിരണ്ടാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിന്‍ നടത്തിയത്.
5 അംഗ സംഘം പിടിയില്‍. 10 ലക്ഷം രൂപയുടെ അസാധുവാക്കിയ അഞ്ഞൂറ്,ആയിരം രൂപയുടെ നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നല്‍കുന്ന സംഘം കാസര്‍കോട് പിടിയിലായി.
6 പേരുടെ നുണ പരിശോധനാഫലം കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസില്‍ പോലീസിന് ലഭിച്ചു. നുണപരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആറ് പേരെയാണ് നുണ പരിശോധനയ്‌ക്ക് വിധേയരാക്കിയത്.
















