10 പേര്‍ക്ക് സെനാരി കൂട്ടക്കൊല കേസില്‍ വധശിക്ഷ വിധിച്ചു. 1999 ലാണ് മാവോവാദികള്‍ 34 പേരെ കൂട്ടക്കൊല നടത്തിയത്. മൂന്ന് പേര്‍ക്ക് ജീവപര്യന്തം. രണ്ട് പേര്‍ക്കുളള ശിക്ഷ ഈ മാസം പതിനെട്ടിന് പ്രഖ്യാപിക്കും.
14 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് വിലക്കയറ്റം എത്തി. ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞതോടെ മൊത്ത വില സൂചികയും ചില്ലറ വില സൂചികയും താഴ്ന്നു. ചില്ലറവില ആധാരമാക്കിയുളള വിലക്കയറ്റത്തോത് ഒക്ടോബറില്‍ 4.20ശതമാനമായിരുന്നു.
15 ജ്വല്ലറികള്‍ക്ക് പിടിവീണു. രാജ്യത്ത് നോട്ട് അസാധുവാക്കലിന് തൊട്ടു മുന്‍പും പിന്നാലെയും ജ്വല്ലറികള്‍ വഴി വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു.
20 ആഴ്ച പ്രായമുളള ഗര്‍ഭം അലസിപ്പിക്കാന്‍ ബലാല്‍സംഗത്തിന് ഇരയായ യുവതിയ്‌ക്ക് ഹൈക്കോടതി അനുമതി നല്‍കി. കുഞ്ഞിന് ജന്മം നല്‍കാന്‍ യുവതി മാനസികമായി തയാറല്ലെന്ന് വിലയിരുത്തിയാണിത്.
21 പേരെ പ്രതികളാക്കി നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ സിബിഐ കുറ്റപത്രം നല്‍കി. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ എ.പി.അജീബാണ് ഒന്നാം പ്രതി.
















