കൊച്ചി: പട്ടികജാതിക്കാരി നല്കിയ പരാതിയില്‍ ഏലൂര്‍ പോലീസ് പ്രതിക്ക് അനുകൂലമായി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) നല്‍കിയതായി ആക്ഷേപം. കാക്കനാട് ചാലക്കര വീട്ടില്‍ ലിജിമോള്‍ നല്കിയ പരാതിയിലാണ് പ്രതിക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ഏലൂര്‍ ഫെറി പച്ചമുക്ക് തൈപറമ്പില്‍ ജോണ്‍സനെതിരെ ജാതിപ്പേര് വിൡച്ച് ആക്ഷേപിക്കുകയും കയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ലിജിയും കുടുംബവും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസം. നാല് മാസം പിന്നിട്ടപ്പോഴേക്കും ഇയാള്‍ അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.
വീട് മാറാന്‍ ഒരു മാസം സാവകാശം ചോദിച്ച ലിജിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പരാതി. കൂടാതെ ഇവരെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തതായി പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ലിജി ഏലൂര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ സ്വാധീനത്തിന് വഴങ്ങി പോലീസ് പരാതിയില്‍ അന്വേഷണം നടത്തുയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. ഉന്നത സ്വാധീനമുള്ള ജോണ്‍സനെതിരെയുള്ള പരാതി പിന്‍വലിക്കാനാണ് പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെതുടര്‍ന്ന് പോലീസ് എഫ്ഐആറില്‍ പ്രതിക്ക് അനുകൂലമാക്കിയെന്നാണ് ലിജിയുടെ പരാതി. വാടകവീടിന് അഡ്വാന്‍സായി നല്കിയ 5000 രൂപ തിരികെ നല്‍കിയില്ലെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് ലിജി.കൊച്ചി: പട്ടികജാതിക്കാരി നല്കിയ പരാതിയില്‍ ഏലൂര്‍ പോലീസ് പ്രതിക്ക് അനുകൂലമായി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) നല്‍കിയതായി ആക്ഷേപം. കാക്കനാട് ചാലക്കര വീട്ടില്‍ ലിജിമോള്‍ നല്കിയ പരാതിയിലാണ് പ്രതിക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ഏലൂര്‍ ഫെറി പച്ചമുക്ക് തൈപറമ്പില്‍ ജോണ്‍സനെതിരെ ജാതിപ്പേര് വിൡച്ച് ആക്ഷേപിക്കുകയും കയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ലിജിയും കുടുംബവും ഇയാളുടെ വാടകവീട്ടിലായിരുന്നു താമസം. നാല് മാസം പിന്നിട്ടപ്പോഴേക്കും ഇയാള്‍ അനാവശ്യകാര്യങ്ങള്‍ പറഞ്ഞ് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.
വീട് മാറാന്‍ ഒരു മാസം സാവകാശം ചോദിച്ച ലിജിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചുവെന്നാണ് പരാതി. കൂടാതെ ഇവരെ നിരന്തരം ശല്യപ്പെടുത്തുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്തതായി പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ലിജി ഏലൂര്‍ പോലീസില്‍ പരാതി നല്കി. എന്നാല്‍ സ്വാധീനത്തിന് വഴങ്ങി പോലീസ് പരാതിയില്‍ അന്വേഷണം നടത്തുയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് പറയുന്നു. ഉന്നത സ്വാധീനമുള്ള ജോണ്‍സനെതിരെയുള്ള പരാതി പിന്‍വലിക്കാനാണ് പോലീസ് ഇവരോട് ആവശ്യപ്പെട്ടത്. ഇതിന് തയ്യാറാകാത്തതിനെതുടര്‍ന്ന് പോലീസ് എഫ്ഐആറില്‍ പ്രതിക്ക് അനുകൂലമാക്കിയെന്നാണ് ലിജിയുടെ പരാതി. വാടകവീടിന് അഡ്വാന്‍സായി നല്കിയ 5000 രൂപ തിരികെ നല്‍കിയില്ലെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് ലിജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: