2 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തി. രാജ്യത്തെ പ്രമുഖ ബാങ്ക് ശാഖകളിലൂടെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിയ രൂപയുടെ കണക്കാണിത്. സ്റ്റേറ്റ് ബാങ്ക് വഴി മാത്രം 47868 കോടി രൂപയെത്തി. 2.28 കോടി ഇടപാടുകള്‍ നടന്നതായും ധനമന്ത്രി പറഞ്ഞു.
3 യുവാക്കള്‍ കഞ്ചാവുമായി കൊച്ചിയില്‍ പിടിയിലായി. സ്കൂള്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പളളിത്തോട് സ്വദേശികളായ ജോര്‍ജ്, ജോമോന്, സൗത്ത് ചെല്ലാനം സ്വദേശി സനല്‍ എന്നിവരാണ് പിടിയിലായത്.
3 അഫ്ഗാന് മന്ത്രിമാരെ പുറത്താക്കി. മോശം പ്രകടനത്തിനാണ് പുറത്താക്കല്‍. വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനി, പൊതുമരാമത്ത് മന്ത്രി മഹമ്മൂദ് ബാലിഹ്, സാമൂഹ്യസേവനവകുപ്പ് മന്ത്രി നസ്രീന് ഒറ്യാഖേല്എന്നിവരെയാണ് പുറത്താക്കിയത്.
7 എസ്പിമാര്ക്ക് ഐപിഎസ്. ബി.അശോകന്, സാം ക്രിസ്റ്റി ഡാനിയേല്‍, കെ.രാധാകൃഷ്ണന്, അലക്സ് കെ.ജോണ്‍, കെ.ബി.വേണുഗോപാല്‍, സക്കറിയ ജോര്‍ജ്, വി.എം. മുഹമ്മദ് റഫീഖ് എന്നിവര്‍ക്കാണ് ഐപിഎസ് നല്‍കിയത്.
8 വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന പ്രസംഗത്തിനിടെ ബോധം കെട്ടുവീണു. കൊച്ചിയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ് സംഭവം. സ്വാഗതവും അധ്യക്ഷ പ്രസംഗവും കഴിഞ്ഞ് ഉദ്ഘാടകന്‍ ഒന്നര മണിക്കൂറോളം പ്രസംഗിച്ചതാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: