Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൈസൂരിന് 2000 ഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:34 pm IST
in Vicharam

മൈസൂര്‍ വിമാനത്താവളം

വല്ലപ്പോഴും പ്രത്യേക വിമാനങ്ങളോ വിവിഐപി വിമാനങ്ങളോ മാത്രമാണ് 2010 ല്‍ ഉദ്ഘാടനം കഴിഞ്ഞ മൈസൂരിലെ മണ്ടകല്ലി വിമാനത്താവളത്തിലെത്തുന്നത്. ആറ് മാസമായി, പക്ഷേ, മൈസൂര്‍ വിമാനത്താവളം സജീവമായിരുന്നു.

ഒരു യൂറോപ്യന്‍ പ്രത്യേക വിമാനം എല്ലാ രാത്രിയിലും ഈ വിമാനത്താവളത്തില്‍ ഇറങ്ങുകയും പറന്നുയരുകയും ചെയ്തുകൊണ്ടിരുന്നു. ചന്ദനത്തിന്റെയും പട്ടിന്റെയും മണമുള്ള കര്‍ണാടകത്തിന്റെ രാജനഗരി ഇതൊന്നും ശ്രദ്ധിച്ചില്ല. ഇവിടെനിന്ന് കയറ്റുന്ന പെട്ടികളില്‍ എന്താണെന്നും വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ക്കുപോലും ഒരു സൂചനയുമുണ്ടായിരുന്നില്ല. ഇരുട്ടിവെളുക്കുംമുമ്പ് അതിനിര്‍ണായകമായ ഒരു തീരുമാനമെടുക്കാനും അത് പ്രാബല്യത്തിലാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിക്കുന്ന ദൗത്യമായിരുന്നു ആ യൂറോപ്യന്‍ വിമാനത്തിന്റേത്. പ്രധാനമന്ത്രിയുടെ രണ്ടാം മിന്നലാക്രമണത്തിനുള്ള കളമൊരുക്കമായിരുന്നു ആറുമാസവും അവിടെ നടന്നത്.

മൈസൂരുവിലെ റിസര്‍വ് ബാങ്ക് പ്രസില്‍ നിന്ന് അച്ചടിച്ച പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മറ്റ് പ്രധാന ശാഖകളിലെത്തിക്കുന്ന പ്രവര്‍ത്തനം ആറുമാസമായി പുരോഗമിക്കുകയായിരുന്നു. മണ്ടകല്ലിയിലെ ചെറിയ വിമാനത്താവളത്തില്‍ വിമാനം ഇറങ്ങുമ്പോള്‍തന്നെ പെട്ടികള്‍ നിറച്ച ട്രക്കുകളെത്തുകയും അവയുമായി നിമിഷങ്ങള്‍ക്കകം വിമാനം പറന്നുയരുകയുമായിരുന്നു.

രാജ്യത്തിന്റെ സാമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തില്‍ സ്ഥാനംപിടിച്ചാണ് മൈസൂരിലെ റിസര്‍വ് ബാങ്കിന്റെ കറന്‍സി നോട്ട് പ്രിന്റിംഗ് പ്രസ് അതീവരഹസ്യമായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയത്. മൈസൂരില്‍ വിമാനത്താവളനിര്‍മ്മാണം നടക്കുമ്പോള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ബെംഗലൂരുവില്‍നിന്ന് മൂന്ന് മണിക്കൂര്‍ മാത്രം യാത്രചെയ്താല്‍ മൈസൂരിലെത്താമെന്നിരിക്കെ എന്തിനാണ് മറ്റൊന്ന് എന്നായിരുന്നു ചോദ്യം.

കേന്ദ്രസര്‍ക്കാരിന് ഏറ്റവും തന്ത്രപ്രധാനമായ തീരുമാനം ആളൊഴിഞ്ഞ മൈസൂര്‍ വിമാനത്താവളത്തോളം സുരക്ഷിതമായ മറ്റൊരിടത്തെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ടിവന്നില്ല. ലോകത്തിലെതന്നെ ഏറ്റവും നല്ല കറന്‍സി പ്രിന്റിംഗ് പ്രസാണ് റിസര്‍വ് ബാങ്കിന്റെ മൈസൂരിലെ പ്രസ്. ആയിരം രൂപയുടെ അച്ചടി നടന്നതും ഇവിടെയായിരുന്നു. പ്രസിന്റെ ചുറ്റുവട്ടത്ത് തന്നെ കറന്‍സി പേപ്പര്‍ ഉല്‍പാദന യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടെയാണ് സുരക്ഷാസംവിധാനങ്ങള്‍ക്ക് അനുസരിച്ച് കറന്‍സി പേപ്പര്‍ നിര്‍മിക്കുന്നത്. ഈ അനുകൂല സാധ്യതകളും തിരക്കില്ലാത്ത വിമാനത്താവളവും സാധ്യതയാക്കി പ്രവര്‍ത്തിക്കാന്‍ മോദി തീരുമാനിച്ചപ്പോള്‍ മുംബൈയിലെയും ദല്‍ഹിയിലേയും ഉള്‍പ്പെടെയുള്ള റിസര്‍വ് ബാങ്കിന്റെ ശാഖകളിലേക്ക് രണ്ടായിരത്തിന്റെ നോട്ടുകളെത്തിത്തുടങ്ങി. ആറ് മാസത്തെ പ്രയത്‌നത്തിനൊടുവില്‍ ഒറ്റ രാത്രികൊണ്ടൊരു പ്രഖ്യാപനം നടത്തി രാജ്യത്തെ ഒരേസമയം അമ്പരിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.