12- ആദിവാസി വിദ്യാര്‍ത്ഥിനികളെ മഹാരാഷ്‌ട്രയില്‍ അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും പീഡിപ്പിച്ചുവെന്ന് ആരോപണം. സര്‍ക്കാര്‍ െ്രെടബല്‍ സ്‌കൂളിലാണ് സംഭവം. പീഡനത്തിന് ഇരയായ മൂന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി.
14- മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പാക്ക് സൈന്യത്തിന്റെ വെടിവയ്‌പ്പില്‍ ഗുരുതരമായി പരിക്കേറ്റു. നവംബര്‍ ഒന്നിന് റങ്കൂണ്‍ ക്യാപിനു നേരെയുണ്ടായ ആക്രമണത്തിലാണ് പാരിയെന്ന കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റത്.
15-സഹകരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് രണ്ടുപതിറ്റാണ്ടോളമായി നടക്കുന്നത് അനധികൃതനിയമനം. ലക്ഷക്കണക്കിന് രൂപ കോഴവാങ്ങിയോ അതല്ലെങ്കില്‍ സ്വജനപക്ഷപാതപരമായോ ആണ് ഇവിടെ ജീവനക്കാരെ നിയമിക്കുന്നത്.
17-വര്‍ഷത്തിനിടയില്‍ അന്തരീക്ഷ മലിനീകരണത്തോത് ഏറ്റവും മോശം അവസ്ഥയിലെത്തിയതിനെത്തുടര്‍ന്നു ദല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം.
25-ലക്ഷം പേര്‍ക്ക് സൗജന്യനിരക്കില്‍ 35 കിലോ അരി. സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അന്ത്യോദയ അന്നയോജന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 35 കിലോ അരി വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
















